ന്യൂഡെൽഹി: രാജ്യ തലസ്‌ഥാനത്ത് ആളൊഴിഞ്ഞ വീടിന് മുന്നിൽ നിന്നും ബോംബ് കണ്ടെത്തി. ഡെൽഹിയിലെ സീമാപുരിയിലാണ് സംഭവം. ആളൊഴിഞ്ഞ വീടിന് മുന്നിലെ റോഡിൽ സംശയാസ്‌പദമായ സാഹചര്യത്തിൽ ഒരു ബാഗ് കണ്ടെത്തുകയായിരുന്നു. തുടർന്ന് സ്‌ഥലത്തെത്തിയ എൻഎസ്‌ജി വിഭാഗം നടത്തിയ പരിശോധനയിലാണ് ബോംബ് ആണെന്ന് കണ്ടെത്തിയത്.
ബോംബ് കണ്ടെത്തിയ സാഹചര്യത്തിൽ പ്രദേശത്ത് കർശന സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ സീമാപുരിയിൽ നിലവിൽ പോലീസ് പരിശോധനയും കർശനമാക്കി. ബോംബ് കണ്ടെത്തിയതിന് സമീപത്തെ വീട്ടിൽ മുൻപ് താമസിച്ചിരുന്ന ആളുകളെ കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ജനുവരി 14ആം തീയതി ഗാസിപൂരിൽ ബോംബ് കണ്ടെത്തിയതുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ പുരോഗമിക്കുമ്പോഴാണ് സീമാപുരിയിലെ വീടിനെ കുറിച്ച് വിവരം ലഭിക്കുന്നത്. തുടർന്ന് പോലീസ് എത്തിയപ്പോൾ വീട് അടച്ചിട്ട നിലയിൽ ആയിരുന്നു. വീടിന് സമീപത്ത് നിന്നും പോലീസ് ബാഗ് കണ്ടെത്തുകയും ചെയ്‌തു.
Read also: ഗവർണറെ നിയന്ത്രിക്കുന്നത് ബിജെപി; കടന്നാക്രമിച്ച് കോൺഗ്രസ്




































