കണ്ണൂർ: പെരിങ്ങാടിയിലെ സ്വകാര്യ വ്യക്‌തിയുടെ പറമ്പിൽനിന്ന് അഞ്ച് നാടൻ ബോംബുകൾ പോലീസ് കണ്ടെടുത്തു. കാടുപിടിച്ചുകിടന്ന പറമ്പിൽ നിന്നാണ് വ്യാഴാഴ്‌ച 12.30ഓടെ നാടൻ ബോംബുകൾ കണ്ടെടുത്തത്.
വ്യാസമേറിയ പ്ളാസ്‌റ്റിക് പൈപ്പിനകത്ത് സൂക്ഷിച്ച ബോംബുകൾ പറമ്പിൽ കുഴിച്ചിട്ട നിലയിലായിരുന്നു. എട്ടിഞ്ച് വ്യാസവും രണ്ടരമീറ്റർ നീളമുള്ള പൈപ്പിനകത്ത് ബോംബ് നിക്ഷേപിച്ച ശേഷം ഇരുവശത്തും പ്ളാസ്‌റ്റിക് മൂടികൊണ്ട് ഉറപ്പിച്ച നിലയിലായിരുന്നു ഉണ്ടായിരുന്നത്.
ന്യൂമാഹി പോലീസ് നടത്തിയ പരിശോധനയിലാണ് ബോംബുകൾ കണ്ടെടുത്തത്. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചാണ് പറമ്പ് കുഴിച്ച് ബോംബ് കണ്ടെടുത്തത്.
ന്യൂമാഹി എസ്ഐമാരായ ടിഎം വിപിൻ, അനിൽകുമാർ, ബോംബ് സ്‌ക്വാഡ് എസ്ഐ ബാബു, സിപിഎസ് ശിവദാസൻ, ദിനേശൻ, പ്രസീന്ദ്രബാബു എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. തൊട്ടടുത്ത പറമ്പുകളിൽ ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി.
Most Read: കിളികൾക്ക് ഭക്ഷണം വായിൽ വച്ചു നൽകി ബാലൻ; വീഡിയോ വൈറൽ








































