കിളികൾക്ക് ഭക്ഷണം വായിൽ വച്ചു നൽകി ബാലൻ; വീഡിയോ വൈറൽ

By Desk Reporter, Malabar News
Boy giving food to birds; Video goes viral
Ajwa Travels

നിങ്ങളുടെ കോവിഡ് ആശങ്കകളെ കുറച്ച് സമയത്തേക്ക് മാറ്റിനിർത്തി മനസിന് സന്തോഷം നൽകുന്ന ഈ വീഡിയോ കാണൂ. ഇന്ത്യൻ ഫോറസ്‌റ്റ് സർവീസ് (ഐഎഫ്എസ്) ഓഫിസർ സുശാന്ത നന്ദ ട്വിറ്ററിൽ പങ്കുവച്ച ഈ വീഡിയോ നിങ്ങളെ തീർച്ചയായതും സന്തോഷിപ്പിക്കും.

ഒരു ബാലൻ പക്ഷികൾക്ക് ഭക്ഷണം നൽകുന്നതാണ് വീഡിയോയിൽ ഉള്ളത്. ഒരു കയ്യിൽ ഭക്ഷണ പാത്രവും മറുകയ്യിൽ നീളമുള്ള സ്‌റ്റിക്കും ഉണ്ട്. കുഞ്ഞിന്റെ മുന്നിലായി കുറച്ച് പക്ഷികൾ വന്നു നിൽക്കുന്നതും അമ്മ കുഞ്ഞുങ്ങൾക്ക് ഭക്ഷണം നൽകുന്നതുപോലെ ഈ ബാലൻ പക്ഷികളെ ഊട്ടുന്നതും വീഡിയോയിൽ കാണാം.

തള്ളപ്പക്ഷി തീറ്റയുമായി വരുമ്പോൾ വായ തുറന്നു നൽകുന്നതുപോലെയാണ് ഈ ബാലന്റെ കയ്യിൽ നിന്നും ഭക്ഷണം കഴിക്കാൻ പക്ഷികൾ തിരക്ക് കൂട്ടുന്നത്. വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു.

Most Read:  ഭൂമിയേക്കാൾ പ്രായമുള്ള പാറക്കല്ല്; കൗതുകമായി ഉൽക്കാശില

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE