തിരുവനന്തപുരം: സംസ്ഥാനത്ത് ഇറച്ചിക്കോഴി വില നിയന്ത്രിക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. പൗള്‍ട്രി വികസന കോര്‍പറേഷന്റെ ഔട്ട്ലെറ്റുകളില് മിതമായ വിലയ്ക്ക് ഇറച്ചിക്കോഴി ലഭ്യമാക്കുമെന്നും ഇറച്ചിക്കോഴി കൃഷി കൂട്ടുമെന്നും മന്ത്രി പറഞ്ഞു.
കോഴിത്തീറ്റയുടെ വില കുറഞ്ഞാല്‍ കോഴിയുടെ വിലയും കുറയുമെന്ന് പറഞ്ഞ മന്ത്രി കേരള ഫീഡ്സ് കോഴിത്തീറ്റ വില ഇതിനകം കുറച്ചിട്ടുണ്ടെന്നും വ്യക്തമാക്കി. ചാക്കിന് 80 രൂപയാണ് കേരള ഫീഡ്സ് കുറച്ചത്. കൂടാതെ പരമാവധി കര്‍ഷകരിലേക്ക് ഇത് എത്തിക്കുമെന്നും മന്ത്രി പറഞ്ഞു.
Read Also: കുതിരാൻ തുരങ്കം: സുരക്ഷക്കായി കൂടുതൽ നടപടിയെടുക്കും, ആശങ്ക വേണ്ട; മന്ത്രി







































