കണ്ണൂർ: പടിയൂരിൽ ജ്യേഷ്ഠനെ അനുജൻ കുത്തിക്കൊന്നു. പാലയാട് കോളനിയിലെ മഹേഷ് ആണ് മരിച്ചത്. സഹോദരൻ ബിനു മദ്യലഹരിയിൽ മഹേഷിന്റെ മുഖത്ത് കത്തികൊണ്ട് കുത്തുകയായിരുന്നു. ബിനു പോലീസ് കസ്റ്റഡിയിലാണ്.
വെള്ളിയാഴ്ച വൈകീട്ടാണ് ബിനു മഹേഷിനെ കുത്തിയത്. ഗുരുതരമായി പരിക്കേറ്റ മഹേഷ് ചികിൽസയിൽ ഇരിക്കേയാണ് മരിച്ചത്. ബിനു മറ്റൊരു കൊലക്കേസിലെ കൂടി പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
Read Also: കോട്ടത്തറ ട്രൈബൽ ആശുപത്രി; 140 ആരോഗ്യ പ്രവർത്തകർക്ക് ശമ്പളം മുടങ്ങിയിട്ട് മാസങ്ങൾ







































