തൃശൂർ: പുറ്റേക്കരയിൽ സ്വകാര്യ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് 18 യാത്രക്കാർക്ക് പരിക്ക്. ഇന്ന് പുലർച്ചെ 5.30ഓടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ അമല ആശുപത്രിയിലേക്ക് മാറ്റി. തൃശൂർ-കുന്നംകുളം റൂട്ടിൽ സർവീസ് നടത്തുന്ന ജീസസ് എന്ന ബസാണ് അപകടത്തിൽപ്പെട്ടത്.
തൊട്ടുമുന്നിൽ പോയ കാർ പെട്ടെന്ന് വെട്ടിച്ചതോടെ ബസിന്റെ നിയന്ത്രണം നഷ്‌ടപ്പെടുകയായിരുന്നു. ഇതോടെ ബസ് മരത്തിലും കാറിലും ഇടിച്ച ശേഷം നടുറോഡിൽ കുറുകെ മറിഞ്ഞു. തൃശൂർ-കുന്നംകുളം ഓടിൽ ഗതാഗതം സ്‌തംഭിച്ചു. പ്രദേശത്ത് വൻ ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്. ബസ് മാറ്റാനുള്ള ശ്രമം തുടരുകയാണ്.
Most Read| കൗതുകമായി അഞ്ച് തലയുള്ള പന; 30 വർഷമായി സംരക്ഷിച്ച് നാട്ടുകാർ