പാലക്കാട്: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നാല് പഞ്ചായത്ത് വാർഡുകൾ, ജില്ലാ-ബ്ളോക്ക് പഞ്ചായത്ത് ഡിവിഷനുകളിൽ ഏഴിന് പ്രാദേശിക അവധി പ്രഖ്യാപിച്ചതായി ജില്ലാ കളക്‌ടർ മൃൺമയി ജോഷി അറിയിച്ചു. പ്രദേശത്തെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കുമാണ് അവധി പ്രഖ്യാപിച്ചത്.
ജില്ലാ പഞ്ചായത്ത് ശ്രീകൃഷ്‌ണപുരം ഡിവിഷൻ, കുഴൽമന്ദം ബ്ളോക്ക് പഞ്ചായത്ത് ചുങ്കമന്ദം ഡിവിഷൻ, തരൂർ പഞ്ചായത്തിലെ ഒന്നാംവാർഡ് തോട്ടുംപള്ള, എരുത്തേമ്പതി പഞ്ചായത്തിലെ ഏഴാം വാർഡ് മൂങ്കിൽമട, എരിമയൂർ പഞ്ചായത്തിലെ ഒന്നാംവാർഡ് അരിയക്കോട്, ഓങ്ങല്ലൂർ പഞ്ചായത്തിലെ ഏട്ടാംവാർഡ് കർക്കിടകച്ചാൽ എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ്.
പോളിങ് സ്‌റ്റേഷനായി പ്രവർത്തിക്കുന്ന സർക്കാർ, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ആറിനും ഏഴിനും ജില്ലാ പഞ്ചായത്ത് ഡിവിഷന്റെ വോട്ടെണ്ണൽ കേന്ദ്രമായ ശ്രീകൃഷ്‌ണപുരം ജിഎച്ച്‌എസ്എസിന് എട്ടിനും അവധിയാണ്. തിരഞ്ഞെടുപ്പ് നടക്കുന്ന പ്രദേശങ്ങളിൽ 6,7,8 തീയതികളിൽ കളക്‌ടർ ഡ്രൈ ഡേ പ്രഖ്യാപിച്ചു.
Most Read: മുല്ലപ്പെരിയാറിൽ ജലനിരപ്പ് കുറയുന്നു; ഷട്ടറുകൾ അടച്ചു