മുല്ലപ്പെരിയാറിൽ ജലനിരപ്പ് കുറയുന്നു; ഷട്ടറുകൾ അടച്ചു

By News Desk, Malabar News
Idukki Dam Open
Ajwa Travels

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് കുറയുന്നു. 141.8 അടിയാണ് നിലവിലെ ജലനിരപ്പ്. ഇതോടെ തുറന്നിരുന്ന ഒരു ഷട്ടർ ഒഴികെ ബാക്കി ഷട്ടറുകളെല്ലാം അടച്ചു. നിലവില്‍ മൂന്നാം നമ്പര്‍ ഷട്ടര്‍ 10 സെന്റിമീറ്റര്‍ മാത്രമാണ് തുറന്നിരിക്കുന്നത്. ഡാമിന്റെ വൃഷ്‌ടി പ്രദേശത്ത് മഴ കുറഞ്ഞതോടെയാണ് ജലനിരപ്പിൽ കുറവ് രേഖപ്പെടുത്തിയത്. അണക്കെട്ടിൽ നിന്ന് തമിഴ്‌നാട്‌ പരമാവധി വെള്ളം കൊണ്ടുപോകുന്നുണ്ട്.

അതേസമയം, മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാറിലെ ഷട്ടറുകൾ തുറന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ജലകമ്മീഷൻ തമിഴ്‌നാടിനോട് വിശദീകരണം തേടിയിട്ടുണ്ട്. കേരളം നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ് നടപടി. വസ്‌തുതാ വിശദീകരണം നൽകാൻ തമിഴ്‌നാട്‌ ചീഫ് സെക്രട്ടറിയോട് കേന്ദ്രം നിർദ്ദേശിച്ചു.

മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടറുകൾ മുന്നറിയിപ്പില്ലാതെ തുറക്കുന്നതിൽ മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്‌നാടിനെ ആശങ്ക അറിയിച്ചിരുന്നു. മുന്നറിയിപ്പില്ലാതെയാണ് രാത്രിയിലും അതിരാവിലെയുമായി ഷട്ടറുകൾ തുറന്നത്. ഇത് നദീതീരത്ത് താമസിക്കുന്ന ജനങ്ങളെ ദുരിത്തിലാക്കിയെന്ന് പിണറായി വിജയൻ തമിഴ്‌നാട്‌ മുഖ്യമന്ത്രി എംകെ സ്‌റ്റാലിന് എഴുതിയ കത്തിൽ ചൂണ്ടിക്കാട്ടി. വേണ്ടത്ര മുന്നറിയിപ്പ് നൽകിയും കൂടിയാലോചനക്ക് ശേഷവും ഷട്ടറുകൾ തുറക്കാൻ ഉദ്യോഗസ്‌ഥർക്ക് നിർദ്ദേശം നൽകണമെന്നും കത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Also Read: പോളണ്ടിൽ ജോലി വാഗ്‌ദാനം ചെയ്‌ത്‌ കോടികളുടെ തട്ടിപ്പ്; 2 പേർ പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE