തിരുവനന്തപുരം: പതിനൊന്നാം ശമ്പള കമ്മീഷൻ റിപ്പോർട് മന്ത്രിസഭ അംഗീകരിച്ചു. സംസ്ഥാന സർക്കാർ ജീവനക്കാരുടേയും അധ്യാപകരുടേയും ശമ്പള വർധന സംബന്ധിച്ച റിപ്പോർട്ടിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് പഠിക്കാൻ ഉപസമിതിയെ മന്ത്രിസഭ നിയോഗിച്ചു.
ധനകാര്യ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് സമിതി. റിപ്പോർട് എത്രയും വേഗത്തിൽ നൽകണമെന്നും സമിതിയോട് നിർദേശിച്ചിട്ടുണ്ട്. ഏപ്രിൽ ഒന്നു മുതൽ പുതിയ ശമ്പളം നൽകിത്തുടങ്ങുന്ന വിധത്തിലായിരിക്കും റിപ്പോർട് നടപ്പാക്കുക.
കുറഞ്ഞ ശമ്പളം 23,000 രൂപയാക്കി വർധിപ്പിക്കാനും കൂടിയ ശമ്പളം 1,66,800 രൂപയാക്കി വർധിപ്പിക്കാനും ശുപാർശ ചെയ്തിരുന്ന പതിനൊന്നാം ശമ്പള കമ്മീഷൻ റിപ്പോർട് ജനുവരി 29നാണ് സർക്കാരിന് സമർപ്പിച്ചത്. 2019 ജൂലായ് ഒന്നു മുതൽ പുതുക്കിയ ശമ്പളത്തിന് മുൻകാല പ്രാബല്യം നൽകാനും കമ്മീഷൻ ശുപാർശ ചെയ്തിരുന്നു.
Read Also: ജെസ്ന തിരോധാനം; ഹൈക്കോടതി ജഡ്ജിയുടെ കാറില്‍ കരിഓയില്‍ ഒഴിച്ച് പ്രതിഷേധം







































