ശമ്പള പരിഷ്‌കരണ ഉത്തരവ് ഇന്നിറങ്ങും; പുതുക്കിയ ശമ്പളം ഏപ്രിൽ മുതൽ

By Trainee Reporter, Malabar News
State into financial crisis; Center cuts loan limit for kerala
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും പുതുക്കിയ ശമ്പളവും അലവൻസുകളും ഏപ്രിൽ ഒന്നുമുതൽ വിതരണം ചെയ്യും. പുതുക്കിയ ക്ഷാമബത്തക്ക് 2019 ജൂലൈ ഒന്നുമുതൽ പ്രാബല്യമുണ്ടാകും. പതിനൊന്നാം ശമ്പള കമ്മീഷൻ ശുപാർശ ചെയ്‌ത അലവൻസുകൾക്ക് 2021 മാർച്ച് ഒന്നുമുതലാണ് പ്രാബല്യം. ഇതുസംബന്ധിച്ചുള്ള ഉത്തരവ് ബുധനാഴ്‌ച ഇറങ്ങും.

ആരോഗ്യ മേഖലയിൽ കമ്മീഷൻ പ്രത്യേകം ശുപാർശ ചെയ്‌ത സ്‌കെയിൽ ലഭിക്കും. ഇതര മേഖലകളിൽ  ‘സ്‌കെയിൽ ടു  സ്‌കെയിൽ’ പരിഷ്‌കരണമാണ് നടപ്പാക്കുന്നത്.

അതേസമയം, ശമ്പള പരിഷ്‌കരണ കമ്മീഷൻ ശുപാർശകൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട പരാതികളും ആക്ഷേപങ്ങളും പരിശോധിക്കാൻ മൂന്നംഗ സെക്രട്ടറിതല സമിതി പ്രവർത്തനം തുടങ്ങി. ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി കൺവീനറായ സമിതിയിൽ ഉദ്യോഗസ്‌ഥ ഭരണ പരിഷ്‌കാര അഡീഷണൽ ചീഫ് സെക്രട്ടറി, പൊതുഭരണ പ്രൻസിപ്പൽ സെക്രട്ടറി എന്നിവരാണ് അംഗങ്ങൾ.

കമ്മീഷൻ ശുപാർശ ചെയ്‌ത്‌ ചെയ്‌ത്‌ ഉയർത്തിയ  സ്‌കെയിലുകൾ, കരിയർ അഡ്വാൻസ്‌മെന്റ് സ്‌കീം മുതലായവ ഈ സമിതി പരിശോധിക്കും. ഒരു മാസത്തിനുള്ളിൽ സമിതി റിപ്പോർട് സർക്കാരിന് സമർപ്പിക്കണം. റിപ്പോർട് പരിശോധിച്ച ശേഷം വിശദ ഉത്തരവ് പിന്നീട് ഇറക്കും.

Read also: യുഡിഎഫ് പ്രവേശനം; മാണി സി കാപ്പൻ ഇന്ന് ശരദ് പവാറിനെ കാണും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE