യുഡിഎഫ് പ്രവേശനം; മാണി സി കാപ്പൻ ഇന്ന് ശരദ് പവാറിനെ കാണും

By Syndicated , Malabar News
mani c kappan
Ajwa Travels

ന്യൂഡെൽഹി: മാണി സി കാപ്പന്റെ യുഡിഎഫ് പ്രവേശനം സംബന്ധിച്ച അന്തിമ തീരുമാനം ഇന്ന് ഉണ്ടായേക്കുമെന്ന് റിപ്പോർട്. എൻസിപി അധ്യക്ഷൻ ശരദ് പവാറുമായി ഇന്ന് കാപ്പൻ ഡെൽഹിയിൽ കൂടിക്കാഴ്‌ച നടത്തും. ഇതിന് ശേഷം യുഡിഎഫ് പ്രവേശനം സംബന്ധിച്ച് വ്യക്‌തമായമായ നിലപാട് പ്രഖ്യാപിക്കുമെന്നാണ് വിവരം.

പാലാ സീറ്റ് എൻസിപിക്ക് നൽകാൻ ഇടതുമുന്നണി വിമുഖത കാട്ടുകയാണ്. എന്നാൽ സീറ്റ് മാണി സി കാപ്പന് നൽകാൻ തയാറാണെന്നാണ് യുഡിഎഫ് പക്ഷത്തിന്റെ നിലപാട്.

രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര കോട്ടയത്ത് എത്തുമ്പോൾ കാപ്പന്റെ യുഡിഎഫ് പ്രവേശനം പ്രഖ്യാപിക്കാനാണ് സാധ്യത. ഇന്നത്തെ കൂടിക്കാഴ്‌ചയിൽ ശരത് പവാർ സ്വീകരിക്കുന്ന നിലപാടിനെ ആശ്രയിച്ചായിരിക്കും അന്തിമ തീരുമാനം പ്രഖ്യാപിക്കുന്നത്. അതേസമയം എൻസിപിയെ രണ്ടാക്കി ഒരു വിഭാഗത്തെ കൂടെ നിർത്താൻ ആയിരിക്കും ഇനി ഇടതുമുന്നണിയുടെ ശ്രമം.

Read also: കെ സുരേന്ദ്രന്റെ വിജയ് യാത്ര; യോഗി ആദിത്യനാഥ് ഉൽഘാടനം ചെയ്യും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE