മെഡിക്കൽ കോളേജ് ഡോക്‌ടർമാരുടെ ശമ്പളം പുതുക്കി

By Desk Reporter, Malabar News
Doctors
Representational image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജ് ഡോക്‌ടർമാരുടെ ശമ്പളം പുതുക്കി ഉത്തരവ് പുറത്തിറങ്ങി. 2019 ജൂലൈ മുതലുള്ള അലവൻസ് അടക്കം കുടിശിക നൽകുമെന്ന് ഉത്തരവിൽ വ്യക്‌തമാക്കുന്നു. 2017 മുതലുള്ളത് നൽകണമെന്നായിരുന്നു ഡോക്‌ടർമാർ ആവശ്യപ്പെട്ടിരുന്നത്.

ശമ്പള പരിഷ്‌കരണം നടപ്പിലാക്കുക, 2016 മുതൽ ലഭിക്കേണ്ട അലവൻസുകള്‍ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഡോക്‌ടർമാർ നേരത്തെ സമരം നടത്തിയിരുന്നു. ശമ്പളം വർധിപ്പിക്കാമെന്ന ആരോഗ്യമന്ത്രിയുടെ ഉറപ്പിനെ തുടർന്നാണ് ഡോക്‌ടർമാർ ഈ മാസം 10ന് സമരം പിൻവലിച്ചത്.

മറ്റ് സർക്കാർ ജീവനക്കാരുടെ ശമ്പളപരിഷ്‌കരണവും ശമ്പളക്കുടിശികയും സർക്കാർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എന്നാൽ, കോവിഡ് മുന്നണിപ്പോരാളികളായ സർക്കാർ മെഡിക്കൽ കോളേജ് ഡോക്‌ടർമാർക്ക് എതിരെയുള്ള അവഗണന സർക്കാർ തുടരുകയാണെന്ന് സംഘടനകൾ ആരോപിച്ചിരുന്നു.

അലവൻസ് പരിഷ്‌കരണത്തോടെ ശമ്പളക്കുടിശിക എന്ന് നൽകുമെന്ന് പോലും സർക്കാർ അറിയിച്ചിട്ടില്ലെന്നും സംഘടനകൾ കുറ്റപ്പെടുത്തിയിരുന്നു. ഇപ്പോൾ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് നിമിഷങ്ങൾക്കകമാണ് വേതനം വർധിപ്പിച്ചുള്ള ഉത്തരവ് പുറത്ത് വന്നത്.

Also Read:  കേരളത്തിൽ ഏപ്രിൽ ആറിന് തിരഞ്ഞെടുപ്പ്; മെയ് രണ്ടിന് വോട്ടെണ്ണൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE