കോഴിക്കോട്: കേന്ദ്ര സേനകളിലേക്ക് യുവ സമൂഹത്തെ ആകർഷിക്കൽ ലക്ഷ്യമാക്കി കാലിക്കറ്റ് സൈനിക കൂട്ടായ്മ വടകരയിൽ ‘മിനി മാരത്തോൺ‘ സംഘടിപ്പിച്ചു.
രണ്ടു വർഷമായി വടകരയിലെ മടപള്ളി കോളേജ് ഗ്രൗണ്ട് ഉപയോഗപ്പെടുത്തി നൂറോളം യുവതീ യുവാക്കൾക്ക് സൗജന്യ കായിക പരിശീലനം നൽകുന്നുണ്ട് കാലിക്കറ്റ് സൈനിക കൂട്ടായ്മ എന്ന സിഎസ്കെ സംഘടന. പരിശീലനത്തിന്റെ തുടർച്ചയായാണ് മിനി മരത്തോൺ സംഘടിപ്പിച്ചത്. പരിപാടി ULCCS ചെയർമാൻ പാലേരി രമേശൻ ഫ്ളാഗ് ഓഫ് ചെയ്തു.
ബ്ളോക് പഞ്ചായത്ത് പ്രസിഡണ്ട് ഗിരിജ കെപി ഉദ്യോഗാർഥികൾക്ക് സൗജന്യമായി സ്പോർട്സ് കിറ്റ് വിതരണം ചെയ്തുകൊണ്ട് സമാപന ചടങ് ഉൽഘാടനം നിർവഹിച്ചു. നാദാപുരം റോഡ് വാഗ്ഭടാനന്ദ പാർക്കിൽ നടന്ന സമാപന ചടങ്ങിൽ പത്താം വാർഡ് മെമ്പർ ശ്രീമതി ബിന്ദു വള്ളിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ, പരിശാലീനം നേടുന്നവർക്ക് സ്പോർട്സ് കിറ്റ് വിതരണവും വിരമിച്ച സൈനികരെ ആദരിക്കലും അമർ ജവാൻ ജ്യോതിയിൽ പുഷ്പാർച്ചനയും നടന്നു.
കേണൽ ജയദേവൻ (റിട്ട), റിട്ടയേർഡ് സൂപ്രണ്ട് ഓഫ് പോലീസ് എൻപി ബാലകൃഷ്ണൻ, കെഎം സത്യൻ മാസ്റ്റർ, സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് നിജീഷ് തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു. കാലിക്കറ്റ് സൈനിക കൂട്ടായ്മ പ്രസിഡണ്ട് ക്യാപ്റ്റൻ നന്ദനൻ കരുമല സ്വാഗതവും, സിഎസ്കെയുടെ സെക്രട്ടറി നിതിൻ കെടി നന്ദിയും പറഞ്ഞു.
Most Read: ജുഡീഷ്യറിയുടെ അടിസ്ഥാന സൗകര്യങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്




































