യുപിയിലെ ഫൈസാബാദ് റെയിൽവേ സ്‌റ്റേഷന്റെ പേര് അയോധ്യ എന്നാക്കി മാറ്റി

By Staff Reporter, Malabar News
up government renamed faizabad railway station
Ajwa Travels

ലക്‌നൗ: ഉത്തർപ്രദേശിലെ ഫൈസാബാദ് റെയിൽവേ സ്‌റ്റേഷന്റെ പേരും മാറ്റി. ഇനി മുതൽ അയോധ്യ എന്നാവും റെയിൽവേ സ്‌റ്റേഷൻ അറിയപ്പെടുക. മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. മൂന്ന് വർഷങ്ങൾക്ക് മുൻപാണ് ഫൈസാബാദ് ജില്ലയുടെ പേര് അയോധ്യ എന്ന് പുനർനാമകരണം ചെയ്‌തത്‌. 2018ൽ ദീപാവലി ഉൽസവ വേളയിലായിരുന്നു ജില്ലയുടെ പേര് മാറ്റം. നേരത്തെ അലഹബാദ് ജില്ലയുടെ പേര് പ്രയാഗ് രാജ് എന്നാക്കി മാറ്റുകയും ചെയ്‌തിരുന്നു.

നൂറ്റാണ്ടിന്റെ പഴക്കമുള്ള മുഗൽസരായ് റെയിൽവേ സ്‌റ്റേഷന് ആർഎസ്എസ് ആചാര്യൻ ദീൻ ദയാൽ ഉപാധ്യായുടെ പേരും നൽകി. യുപിയിലും കേന്ദ്രത്തിലും ബിജെപി അധികാരത്തിൽ വന്നതോടെ കൂടുതൽ ജില്ലകളുടെ പേര് മാറ്റണമെന്ന് സംഘപരിവാർ സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. അസംഗഡിനെ ആര്യംഗഡ്, അലിഗഡിനെ ഹരിഗഡ്, ആഗ്രയെ ആഗ്രവൻ എന്നിങ്ങനെ പുനർനാമകരണം ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം.

Read Also: ജുഡീഷ്യറിയുടെ അടിസ്‌ഥാന സൗകര്യങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE