‘ഷംസീറിന്റെ നിലപാട് ഗുരുതരമായ തെറ്റ്’; സ്‌പീക്കറെ തള്ളി ഡെപ്യൂട്ടി സ്‌പീക്കർ

എഡിജിപി എംആർ അജിത് കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടതിൽ തെറ്റില്ലെന്നായിരുന്നു ഷംസീറിന്റെ പ്രതികരണം.

By Trainee Reporter, Malabar News
Chittayam Gopakumar and an shamseer
Ajwa Travels

തിരുവനന്തപുരം: സ്‌പീക്കർ എഎൻ ഷംസീറിനെതിരെ ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ. എഡിജിപി- ആർഎസ്എസ് കൂടിക്കാഴ്‌ചയിൽ സ്‌പീക്കറുടെ നിലപാട് ഗുരുതരമായ തെറ്റാണെന്ന് ചിറ്റയം ഗോപകുമാർ പറഞ്ഞു. സ്‌പീക്കർ സ്‌ഥാനത്തിരുന്ന് ഷംസീർ അങ്ങനെ പറയാൻ പാടില്ലെന്നും ആദ്ദേഹം വ്യക്‌തമാക്കി.

എഡിജിപിയെ മാറ്റാതെയുള്ള അന്വേഷണം ഫലപ്രദമാകില്ല. അജിത് കുമാറിനെ അടിയന്തിരമായി മാറ്റുമെന്നാണ് പ്രതീക്ഷയെന്നും ചിറ്റയം ഗോപകുമാർ പറഞ്ഞു. സ്‌പീക്കറുടെ നിലപാട് ഇടതുമുന്നണി നയങ്ങൾക്ക് വിരുദ്ധമാണ്. അജിത് കുമാറിനെ സർക്കാർ അടിയന്തിരമായി മാറ്റുമെന്ന് തന്നെയാണ് പ്രതീക്ഷ. ഭരണകക്ഷി എംഎൽഎയാണ് ആരോപണം ഉന്നയിച്ചതെന്നത് പ്രധാനമാണെന്നും ഗോപകുമാർ കൂട്ടിച്ചേർത്തു.

എഡിജിപി എംആർ അജിത് കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടതിൽ തെറ്റില്ലെന്നായിരുന്നു ഷംസീറിന്റെ പ്രതികരണം. ആർഎസ്എസ് രാജ്യത്തെ പ്രധാന സംഘടനയാണെന്നും സുഹൃത്താണ് തന്നെ കൂട്ടിക്കൊണ്ടു പോയതെന്ന് എഡിജിപി തന്നെ പറഞ്ഞിട്ടുണ്ടെന്നും ഷംസീർ പറഞ്ഞു. സംഭവത്തിൽ അഭിപ്രായം പറയേണ്ടത് സർക്കാരാണ്. വ്യക്‌തികൾ ആർഎസ്എസ് നേതാവിനെ കാണുന്നതിൽ തെറ്റില്ലെന്നും ഷംസീർ പറഞ്ഞിരുന്നു.

Most Read| 116ആം വയസിൽ ലോക മുത്തശ്ശി റെക്കോർഡ്; കൊടുമുടി കീഴടക്കിയത് രണ്ടുതവണ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE