മുഖ്യമന്ത്രിയുടെ സംഭാവന അഭ്യർഥനക്കെതിരെ പ്രചാരണം; 14 കേസുകൾ രജിസ്‌റ്റർ ചെയ്‌തു

ഇത്തരത്തിലുള്ള 194 പോസ്‌റ്റുകൾ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ കണ്ടെത്തി. ഇവനീക്കം ചെയ്യുന്നതിന് സാമൂഹ്യ മാദ്ധ്യമങ്ങൾക്ക് നിയമപ്രകാരമുള്ള നോട്ടീസ് നല്‍കി.

By Desk Reporter, Malabar News
Campaign against CM's donation request
Rep. Image | EM’s Freepik | User ID: 140976548
Ajwa Travels

തിരുവനന്തപുരം: വയനാട് ദുരന്ത പശ്‌ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു സംഭാവന ചെയ്യണമെന്ന അഭ്യര്‍ഥനക്ക് എതിരെ പ്രചാരണം നടത്തിയതിന് സംസ്‌ഥാന വ്യാപകമായി 14 കേസുകൾ രജിസ്‌റ്റർ ചെയ്‌തു.

ഇത്തരം വ്യാജപ്രചാരണങ്ങള്‍ നിരീക്ഷിക്കുന്നതിന് സാമൂഹ്യ മാദ്ധ്യമങ്ങളില്‍ സൈബര്‍ പൊലീസിന്റെ പട്രോളിംഗ് ശക്‌തമാക്കി. ഇത്തരത്തില്‍ പോസ്‌റ്റുകൾ നിര്‍മിക്കുകയും ഷെയര്‍ ചെയ്യുകയും ചെയ്യുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

ഇതുവരെ 194 പോസ്‌റ്റുകളാണ് സാമൂഹിക മാദ്ധ്യമങ്ങളില്‍ കണ്ടെത്തിയത്. ഇവ നീക്കം ചെയ്യുന്നതിന് അതതു സാമൂഹ്യമാദ്ധ്യമങ്ങൾക്കു നിയമപ്രകാരമുള്ള നോട്ടിസ് നല്‍കുകയും ചെയ്‌തതായി പൊലീസ് അറിയിച്ചു.

തിരുവനന്തപുരം സിറ്റിയില്‍ നാലും എറണാകുളം സിറ്റിയിലും പാലക്കാടും രണ്ടു വീതവും കൊല്ലം സിറ്റി, എറണാകുളം റൂറല്‍, തൃശൂര്‍ സിറ്റി, മലപ്പുറം, വയനാട്, തിരുവനന്തപുരം റൂറല്‍ എന്നിവിടങ്ങളില്‍ ഓരോ കേസ് വീതവുമാണു രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്.

HEALTH | 65 വയസ് കഴിഞ്ഞവർക്കും ഇനിആരോഗ്യ ഇൻഷുറൻസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE