പാലക്കാട്: വാളയാറിൽ കഞ്ചാവ് പിടികൂടി. ഓട്ടോറിക്ഷയിൽ കടത്താൻ ശ്രമിച്ച 63 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്. തമിഴ്നാട് രജിസ്ട്രേഷനിലുള്ള ഓട്ടോറിക്ഷയിൽ കടത്താൻ ശ്രമിക്കുന്നതിനിടെ വാളയാർ ചെക്പോസ്റ്റിന് സമീപത്തു വച്ചാണ് ലഹരി വിരുദ്ധ സ്ക്വാഡും വാളയാർ പോലീസും ചേർന്ന് പിടികൂടിയത്. തമിഴ്നാട് സ്വദേശികളായ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. തേനി സ്വദേശികളായ ജയശീലൻ, ഖാദർ, ഈറോഡ് സ്വദേശി കേശവൻ എന്നിവരാണ് അറസ്റ്റിലായത്.
ഓട്ടോറിക്ഷയിൽ കഞ്ചാവ് കേരളത്തിൽ എത്തിക്കാനായിരുന്നു ശ്രമം. മൂന്ന് ചാക്കുകളിലായി 31 കവറുകളിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. തമിഴ്നാട്ടിലെ കമ്പം, തേനി പ്രദേശങ്ങളിൽ നിന്നാണ് ഇവർ കഞ്ചാവെത്തിച്ചത്. തൃശൂർ, എറണാകുളം ഉൾപ്പെടെ വിവിധയിടങ്ങളിലേക്ക് വിൽപനക്ക് എത്തിക്കുക ആയിരുന്നു ലക്ഷ്യമെന്ന് ഇവർ പോലീസിനോട് സമ്മതിച്ചു.
Malabar News: മൂര്‍ക്കനാട് തോണി അപകടത്തിന് ഇന്ന് 11 വയസ്







































