പാലക്കാട്: ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പരിശോധനയില്‍ 7.5 കിലോ കഞ്ചാവ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇന്‍സ്പെക്ടർ എ ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള സ്പെഷ്യല്‍ സ്ക്വാഡും ഇന്‍സ്പെക്ടര്‍ കതിരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള ആര്‍പിഎഫ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
പരിശോധനാ സംഘത്തെ കണ്ട പ്രതികള്‍ കഞ്ചാവ് ഉപേക്ഷിച്ച് കടന്നു കളഞ്ഞിരിക്കാമെന്നാണ് എക്സൈസിന്റെ നിഗമനം. ലോക്ക്ഡൗണിന് ശേഷം ട്രെയിന്‍ ഗതാഗതം പഴയപടി ആയതോടെ കഞ്ചാവ് കടത്തും വ്യാപകമാകുകയാണ്.
കഴിഞ്ഞ ദിവസം ഒഡീഷ സ്വദേശിനിയായ രാജലക്ഷ്മിയെ മൂന്നു കിലോയോളം കഞ്ചാവുമായി പിടികൂടിയിരുന്നു. പാലക്കാട് എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡും പാലക്കാട് ആര്‍പിഎഫും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
അതേസമയം വരുംദിവസങ്ങളിലും ജില്ലയിൽ പരിശോധന ശക്തമാക്കുമെന്ന് പാലക്കാട് സ്പെഷ്യല്‍ സ്ക്വാഡ് സിഐ പികെ സതീഷ് അറിയിച്ചു.
Malabar News: ജില്ലയിലെ അതിർത്തി ഗ്രാമങ്ങളിൽ കോവിഡ് വ്യാപനം; നിയന്ത്രണങ്ങൾ കടുപ്പിച്ചു







































