ജില്ലയിലെ അതിർത്തി ഗ്രാമങ്ങളിൽ കോവിഡ് വ്യാപനം; നിയന്ത്രണങ്ങൾ കടുപ്പിച്ചു

By Team Member, Malabar News
Covid Restrictions In Kasaragod
Representational image
Ajwa Travels

കാസർഗോഡ് : ജില്ലയിലെ അതിർത്തി ഗ്രാമങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ബളാൽ പഞ്ചായത്തിലെ മുട്ടോംകടവ്, മൈക്കയം, കൊന്നക്കാട് വാർഡുകളിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.

കർണാടക അതിർത്തിയോട് ചേർന്ന് കിടക്കുന്ന ഗ്രാമങ്ങളാണ് ഇവയെല്ലാം. ഇവിടുത്തെ 3 വാർഡുകളിൽ കഴിഞ്ഞ ദിവസം നടത്തിയ കോവിഡ് പരിശോധനയിൽ രോഗം സ്‌ഥിരീകരിച്ചത്‌ 165 പേർക്കാണ്. അതിർത്തിയോട് ചേർന്ന് കിടക്കുന്ന പട്ടികവർഗ കോളനിയിലാണ് കോവിഡ് വ്യാപനം ഉയരുന്നത്. തുടർന്ന് ചേർന്ന ജാഗ്രതാ സമിതി യോഗത്തിലാണ് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനമെടുത്തത്.

നിയന്ത്രണങ്ങൾ കർശനമാക്കിയ സാഹചര്യത്തിൽ വ്യാപാര സ്‌ഥാപനങ്ങൾ രാവിലെ 8 മണി മുതൽ 2 മണി വരെ മാത്രമേ പ്രവർത്തിക്കുകയുള്ളൂ. കൂടാതെ ടൗണിൽ വാഹനങ്ങൾ നിർത്തിയിടരുതെന്നും, തൊഴിലുറപ്പ് ഉൾപ്പടെ കൂട്ടം കൂടുന്ന തരത്തിലുള്ള ജോലികൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ വ്യക്‌തമാക്കി. ഈ മാസം 11ആം തീയതി വരെയായിരിക്കും നിയന്ത്രണങ്ങൾ ഉണ്ടാകുക.

Read also : ‘കിറ്റെക്‌സിന്റെ കേരളത്തിലെ പിന്‍വാങ്ങലിന് മുഖ്യമന്ത്രി മറുപടി പറയണം’; കെ സുരേന്ദ്രന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE