ന്യൂഡെൽഹി: ജമ്മു കശ്‌മീരിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ സൈനിക ക്യാപ്‌റ്റന് വീരമൃത്യു. 48 രാഷ്‌ട്രീയ റൈഫിൾസ് ക്യാപ്റ്റൻ ദീപക് സിങ്ങാണ് വീരമൃത്യു വരിച്ചത്. ദോഡ ജില്ലയിലെ അസർ മേഖലയിൽ ഇന്ന് രാവിലെ നാലു ഭീകരർ സൈനികർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഒരു സാധാരണക്കാരനും പരിക്കേറ്റു.
ശിവ്‌ഗഢ്-അസർ മേഖലയിലെ ഒളിച്ചിരിക്കുന്ന ഭീകരരെ കണ്ടെത്താനായി നടന്ന തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. വെടിവെപ്പിൽ ഒരു ഭീകരനും പരിക്കേറ്റിരുന്നു. ഇയാൾക്കായി തിരച്ചിൽ നടത്തുകയാണെന്ന് സൈന്യം അറിയിച്ചു.
ഏറ്റുമുട്ടൽ നടന്ന സ്‌ഥലത്ത് നിന്ന് അമേരിക്കൻ നിർമിത എം4 തോക്കും ചോരപ്പാടുകളുള്ള ബാഗുകളും കണ്ടെത്തിയിട്ടുണ്ട്. മേഖലയിൽ ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടർന്ന് ചൊവ്വാഴ്‌ച വൈകിട്ടോടെ തിരച്ചിലിന് സൈന്യം ഇറങ്ങുകയായിരുന്നു.
Most Read| ചന്ദ്രനിൽ വാസയോഗ്യമായ ഗുഹയുണ്ടെന്ന് സ്‌ഥിരീകരണം