എറണാകുളം: തീർഥാടന സംഘത്തിന്റെ കാറും കെഎസ്ആർടിസി ബസും തമ്മിൽ കൂട്ടിയിടിച്ച് അപകടം. അപകടത്തെ തുടർന്ന് ഒരാൾ മരിച്ചു. കൂടാതെ 4 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
മൂവാറ്റുപുഴയ്ക്കടുത്ത് തൃക്കളത്തൂരിൽ വച്ചാണ് അപകടം ഉണ്ടായത്. മലയാറ്റൂരിൽ തീർഥാടനത്തിന് പോയ സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. തീർഥാടനത്തിന് പോയി മടങ്ങി വരുമ്പോഴാണ് അപകടം ഉണ്ടായത്.
ഏറ്റുമാനൂർ സ്വദേശികളാണ് കാറിൽ സഞ്ചരിച്ചതെന്നാണ് വിവരം. അമിത വേഗത്തിൽ സഞ്ചരിച്ച കാർ ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ വ്യക്തമാക്കുന്നത്.
Read also: സിൽവർ ലൈൻ; ഭൂമിക്ക് വായ്പ നൽകുന്നതിൽ തടസങ്ങൾ ഇല്ലെന്ന് മന്ത്രി വിഎൻ വാസവൻ