സിൽവർ ലൈൻ; ഭൂമിക്ക് വായ്‌പ നൽകുന്നതിൽ തടസങ്ങൾ ഇല്ലെന്ന് മന്ത്രി വിഎൻ വാസവൻ

By Trainee Reporter, Malabar News
silver lain project
Ajwa Travels

തിരുവനന്തപുരം: സിൽവർ ലൈനായി കല്ലിടുന്ന ഭൂമിക്ക് വായ്‌പ നൽകുന്നതിൽ സഹകരണ ബാങ്കുകൾക്ക് മുന്നിൽ തടസങ്ങൾ ഇല്ലെന്ന് സഹകരണ മന്ത്രി വിഎൻ വാസവൻ. നഷ്‌ടപരിഹാരം ഉറപ്പായ ഭൂമി സംബന്ധിച്ച് സഹകരണ ബാങ്കുകൾക്ക് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

നഷ്‌ടപരിഹാരം ഉറപ്പായ ഭൂമി സംബന്ധിച്ച് സഹകരണ ബാങ്കുകൾക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. എന്തെങ്കിലും തടസമുണ്ടായാൽ പരിഹരിക്കാൻ പകരം സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി വിഎൻ വാസവൻ അറിയിച്ചു. സിൽവർ ലൈനായി കല്ലിടുന്ന ഭൂമിക്ക് സഹകരണ ബാങ്കുകൾ വായ്‌പകൾ അനുവദിക്കുന്നില്ലെന്ന പരാതികൾ വ്യാപകമായി ഉയർന്ന പശ്‌ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.

Most Read: പാലക്കാട് വീണ്ടും കൊലപാതകം; വെട്ടേറ്റ ആർഎസ്എസ് നേതാവ് മരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE