പനാജി: ഗോവയിൽ വാഹനാപകടത്തിൽ മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം. ആലപ്പുഴ വലിയഴീക്കൽ സ്വദേശി നിതിൻ ദാസ് (24), പെരുമ്പള്ളി സ്വദേശികളായ വിഷ്‌ണു(27), കണ്ണൻ (24) എന്നിവരാണ് മരിച്ചത്.
വ്യാഴാഴ്‌ച വൈകിട്ടാണ് സംഭവം. കാർ ഡിവൈഡറിൽ ഇടിച്ചാണ് അപകടമുണ്ടായത്. അഞ്ചുപേരാണ് കാറിൽ ഉണ്ടായിരുന്നത്. പരിക്കേറ്റ മറ്റ് രണ്ട് പേർ ചികിൽസയിലാണ്.
Most Read: കിഴക്കമ്പലം ആക്രമണം; ലേബർ കമ്മീഷണർ ഇന്ന് റിപ്പോർട് നൽകും