തെങ്കാശി: തമിഴ്നാട് തെങ്കാശിയിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറുപേർ മരിച്ചു. വിനോദയാത്രാ സംഘം സഞ്ചരിച്ചിരുന്ന കാറും സിമന്റ് കയറ്റിവന്ന ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ആറുപേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. തെങ്കാശി പുളിയാങ്കുടി സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം നടന്നത്.
കുറ്റാലം വെള്ളച്ചാട്ടം സന്ദർശിച്ചു മടങ്ങുന്നതിന് ഇടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായി തകർന്നു. ജെസിബി ഉപയോഗിച്ച് പൊളിച്ചാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. വഴിയാത്രക്കാരാണ് വിവരം പോലീസിലും അഗ്നിശമന സേനയിലും അറിയിച്ചത്. കാർത്തിക്, സുബ്രഹ്മണ്യൻ, വേൽ, മനോജ്, മനോഹരൻ, മുതിരാജ് എന്നിവരാണ് മരിച്ചത്. ആറുപേരും സുഹൃത്തുക്കളാണ്. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
Most Read| നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ ഉടൻ? രാജിക്കത്തുമായി ഗവർണറെ കാണും



































