പാലക്കാട്: ജില്ലയിലെ ധോണിയിൽ ഭാര്യയെയും കൈക്കുഞ്ഞിനെയും വീടിന് പുറത്താക്കിയ സംഭവത്തിൽ ഭർത്താവ് മനുകൃഷ്ണന് എതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു. ഹേമാംബിക നഗർ പോലീസാണ് കേസെടുത്തിട്ടുള്ളത്. സംഭവത്തിൽ വനിതാ കമ്മീഷനും കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ നാല് ദിവസമായി അമ്മയും കുഞ്ഞും വീടിന്റെ വരാന്തയിലാണ് കഴിയുന്നത്. പ്രസവശേഷം ഭർതൃ വീട്ടിലെത്തിയപ്പോഴാണ് സംഭവം. ഇയാൾ വീട് പൂട്ടിയിട്ട് മുങ്ങിയിരിക്കുകയാണ്.
യുവതി ഫോൺവഴി വനിതാ കമ്മീഷൻ അംഗം അഡ്വ. ഷിജി ശിവജിക്ക് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ യുവതിക്ക് ആവശ്യമായ സംരക്ഷണം നൽകാൻ വനിതാ പ്രൊട്ടക്ഷൻ ഓഫീസർക്കും ഹേമാംബിക പോലീസിനും നിർദ്ദേശം നൽകിയിട്ടുണ്ട്. സംഭവത്തിൽ പോലീസിനോട് റിപ്പോർട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വനിതാ കമ്മീഷൻ അറിയിച്ചു.
Read Also: തിരുവനന്തപുരത്ത് 9 വാര്‍ഡുകൾ സിക ഭീതിയിൽ







































