ഇടുക്കി: 2016ല്‍ തിരഞ്ഞെടുപ്പ് ചെലവിലേക്ക് വാങ്ങിയ 15 ലക്ഷം രൂപ തിരികെ നല്‍കിയില്ലെന്ന പരാതിയില്‍ പീരുമേട് എംഎല്‍എ ഇഎസ് ബിജിമോളുടെ ഭര്‍ത്താവിനെതിരെ വഞ്ചനാക്കുറ്റത്തിന് പൊലീസ് കേസ്. ഉപ്പുതറ കോതപാറ കപ്പാലുംമൂട്ടില്‍ കെഎം ജോണിന്റെ പരാതിയിലാണ് ബിജിമോളുടെ ഭര്‍ത്താവ് പികെ റെജിക്കെതിരെ കേസെടുത്തത്.
2016ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ജോണിന്റെ പേരിലുള്ള ഭൂമി ഏലപ്പാറ ഗ്രാമീണ്‍ ബാങ്കില്‍ പണയപ്പെടുത്തി എടുത്ത പണം ജോണിന്റെ അറിവും സമ്മതവുമില്ലാതെ പികെ റെജി വ്യാജ ഒപ്പിട്ട് ബാങ്കില്‍ നിന്ന് പിന്‍വലിച്ചതായാണ് പരാതി. പണം തിരികെ നല്‍കാമെന്ന് ഉറപ്പുനല്‍കിയെങ്കിലും അതുണ്ടായില്ലെന്നും പരാതിയില്‍ പറയുന്നു.
ബാങ്കില്‍നിന്ന് ജപ്തി നോട്ടീസ് ലഭിച്ചതിനു പിന്നാലെ ബിജിമോള്‍ എംഎല്‍എയെ നേരിട്ടുകണ്ട് പരാതി അറിയിച്ചിരുന്നു. എന്നാല്‍ ഭീഷണിയായിരുന്നു ഫലമെന്നാണ് ജോണിന്റെ ആരോപണം. പാര്‍ട്ടിയിലെ ഉന്നത നേതൃത്വത്തിനും ജില്ല പൊലീസ് മേധാവിക്കും പരാതി നല്‍കിയെങ്കിലും തുടര്‍നടപടികള്‍ ഇല്ലാതെ വന്നപ്പോഴാണ് ജോണ്‍ പീരുമേട് കോടതിയെ സമീപിച്ചത്.
Read also: ഇബ്രാഹിം കുഞ്ഞിന് വൈദ്യ പരിശോധന നടത്തണം; വിജിലന്‍സ് കോടതി ഉത്തരവ്