പാലക്കാട്: പോക്‌സോ കേസിലെ പ്രതിക്ക് 65 വർഷം തടവും രണ്ടുലക്ഷം രൂപ പിഴയും വിധിച്ചു. പാലക്കാട് ഒറ്റപ്പാലത്ത് എട്ട് വയസുകാരിയെ പീഡിപ്പിച്ച കേസിലാണ് മുളത്തൂർ സ്വദേശിയായ അപ്പുവിനെതിരെ(72) അതിവേഗ കോടതി ശിക്ഷ വിധിച്ചത്. കഴിഞ്ഞ വർഷമാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.
കേസ് പരിഗണിച്ച പട്ടാമ്പി അതിവേഗ കോടതി ജഡ്‌ജി സതീശ് കുമാറാണ് കേസിൽ ശിക്ഷ വിധിച്ചത്. പ്രതി അടക്കുന്ന പിഴ സംഖ്യ അതിജീവതക്ക് നൽകണമെന്നും വിധിയുണ്ട്. വിവിധ വകുപ്പുകളിലായാണ് 65 വർഷം തടവ് വിധിച്ചെങ്കിലും ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ പ്രതിക്ക് 20 കൊല്ലം ജയിലിൽ കിടന്നാൽ മതിയാകും.
Most Read: ശ്രീനിവാസൻ വധക്കേസ്; തെളിവെടുപ്പിനിടെ യുവമോർച്ച പ്രവർത്തകരുടെ പ്രതിഷേധം