ശബരിമല വിമാനത്താവളം; ഭൂമി ഏറ്റെടുക്കൽ വിജ്‌ഞാപനം റദ്ദാക്കി ഹൈക്കോടതി
കൊച്ചി: ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനായുള്ള ഭൂമി ഏറ്റെടുക്കലിൽ സർക്കാരിന് തിരിച്ചടി. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള വിജ്‌ഞാപനം ഹൈക്കോടതി റദ്ദാക്കി. പദ്ധതിക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ ഭൂമി നിശ്‌ചയിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
ആകെ...
ചിരി മാഞ്ഞു, ചിന്തകൾ ബാക്കി; പ്രിയ ‘ശ്രീനി’ക്ക് വിട
തിരുവനന്തപുരം: അന്തരിച്ച നടൻ ശ്രീനിവാസന്റെ സംസ്‌കാര ചടങ്ങുകൾ തൃപ്പൂണിത്തുറ കണ്ടനാട്ടെ വീട്ടുവളപ്പിൽ നടക്കുന്നു. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം. അതുല്യ പ്രതിഭയ്‌ക്ക് മലയാളക്കരയാകെ അന്ത്യാഞ്‌ജലി അർപ്പിച്ചു.
എറണാകുളം ടൗൺ ഹാളിലും ഉദയംപേരൂരിലെ വീട്ടിലുമായി പൊതുദർശനത്തിന് വെച്ച...
ബംഗ്ളാദേശ് കത്തുന്നു; ഹിന്ദു യുവാവിനെ തല്ലിക്കൊന്നത് അതിക്രൂരമായി, വ്യാപക പ്രതിഷേധം
ധാക്ക: ബംഗ്ളാദേശിൽ ഹിന്ദു യുവാവിനെ കൊലപ്പെടുത്തിയ സംഭവം വിവാദമാകുന്നു. മതനിന്ദ ആരോപിച്ചാണ് മൈമെൻസിങ്ങിലെ ഒരു വസ്‌ത്ര ഫാക്‌ടറിയിൽ ജോലി ചെയ്‌തിരുന്ന ദീപു ചന്ദ്ര ദാസിനെ വ്യാഴാഴ്‌ച രാത്രി ജനക്കൂട്ടം തല്ലിക്കൊന്നത്.
ഇന്ത്യാവിരുദ്ധ നിലപാടെടുത്ത യുവനേതാവ്...
‘ജീവിതാവസാനം വരെ ജീവപര്യന്തം വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല’
ന്യൂഡെൽഹി: പ്രതികൾക്ക് ജീവിതാവസാനം വരെ ഇളവില്ലാതെയുള്ള ജീവപര്യന്തം തടവുശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ലെന്ന് സുപ്രീം കോടതി. അളവില്ലാതെ ജീവപര്യന്തം വിധിക്കാൻ ഭരണഘടനാ കോടതികൾക്ക് (സുപ്രീം കോടതി, ഹൈക്കോടതി) മാത്രമാണ് അധികാരമെന്നും കോടതി...
വാളയാർ ആൾക്കൂട്ട മരണം; സ്‌ത്രീകളും ഉൾപ്പെട്ടതായി സൂചന, അഞ്ചുപേർ അറസ്‌റ്റിൽ
പാലക്കാട്: വാളയാറിൽ അതിഥി തൊഴിലാളി ആൾക്കൂട്ട മർദ്ദനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ സ്‌ത്രീകളും ഉൾപ്പെട്ടതായി സൂചന. ഛത്തീസ്‌ഗഡ് ബിലാസ്‌പുർ സ്വദേശി രാമനാരായൺ ഭയ്യാർ (31) ആണ് മരിച്ചത്. ഇയാളെ മർദ്ദിക്കുന്ന വീഡിയോകളിൽ നിന്നാണ് സംഭവത്തിൽ...
തോഷഖാന അഴിമതിക്കേസ്; ഇമ്രാൻ ഖാനും ഭാര്യയ്‌ക്കും 17 വർഷം തടവുശിക്ഷ
ഇസ്‌ലാമാബാദ്: തോഷഖാന അഴിമതിക്കേസിൽ പാകിസ്‌ഥാൻ മുൻ പ്രധാനമന്ത്രിയും തെഹ്‌രികെ ഇൻസാഫ് (പിടിഐ) പാർട്ടി തലവനുമായ ഇമ്രാൻ ഖാനും ഭാര്യ ബുഷ്‌റ ബീവിക്ക് അഴിമതിവിരുദ്ധ കോടതി 17 വർഷം വീതം തടവുശിക്ഷ വിധിച്ചു.
പാക്കിസ്‌ഥാനിലെ റാവൽപിണ്ടിയിലെ...
പ്രിയ ‘ശ്രീനി’… അനുശോചിച്ച് പ്രമുഖർ, മൃതദേഹം വീട്ടിലെത്തിച്ചു, സംസ്‌കാരം നാളെ
കൊച്ചി: അന്തരിച്ച നടൻ ശ്രീനിവാസന്റെ ഭൗതികശരീരം ഉദയംപേരൂരിലെ വീട്ടിൽ എത്തിച്ചു. ഒരുമണിമുതൽ മൂന്നുവരെ എറണാകുളം ടൗൺഹാളിൽ പൊതുദർശനം ഉണ്ടാകും. സംസ്‌കാരം നാളെ രാവിലെ പത്തിന് ഉദയംപേരൂരിലെ വീട്ടിൽ നടക്കും. പ്രിയ 'ശ്രീനി'യുടെ അപ്രതീക്ഷിത...
ചിരിപ്പിച്ചും ചിന്തിപ്പിച്ചും 48 വർഷം; ശ്രീനിവാസൻ ഓർമയായി
കൊച്ചി: തിരക്കഥാകൃത്തും നടനും സംവിധായകനുമായ ശ്രീനിവാസൻ ഓർമയായി. 69 വയസായിരുന്നു. ദീർഘനാളായി അസുഖബാധിതനായി ഉദയംപേരൂരിലെ വീട്ടിൽ വിശ്രമത്തിലായിരുന്നു. പെട്ടെന്ന് അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് തൃപ്പൂണിത്തുറയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് രാവിലെ 8.30നാണ് അന്ത്യം.
1956...









































