രാഹുൽ മാങ്കൂട്ടത്തിലിന് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി, ജയിലിൽ തുടരും
പത്തനംതിട്ട: ബലാൽസംഗ കേസിൽ അറസ്‌റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിന് തിരിച്ചടി. ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ട് രാഹുൽ സമർപ്പിച്ച ഹരജി തിരുവല്ല ജുഡീഷ്യൽ ഒന്നാംക്ളാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി. വിശദമായ വാദത്തിന് ശേഷമാണ് കോടതി രാഹുലിന്...
ഇന്ത്യയുടേത് സമ്പന്നമായ സംസ്‌കാരം, അടുത്തബന്ധം സ്‌ഥാപിക്കാൻ ഇറാൻ ശ്രമിക്കും; റിസാ പഹ്‌ലവി
ടെഹ്‌റാൻ: ഇന്ത്യയുമായി കൂടുതൽ അടുത്തബന്ധം സ്‌ഥാപിക്കാൻ ജനാധിപത്യ ഇറാൻ ശ്രമിക്കുമെന്ന് നാടുകടത്തപ്പെട്ട ഇറാൻ രാജകുടുംബാംഗം റിസാ പഹ്‌ലവി. ആഗോള വെല്ലുവിളികൾക്ക് കൂടുതൽ ആഴത്തിലുള്ള രാജ്യാന്തര സഹകരണം ആവശ്യമാണെന്നും റിസാ പഹ്‌ലവി പറഞ്ഞു.
ഒരേ മൂല്യങ്ങൾ...
വധശിക്ഷ ഒഴിവാക്കിയതിൽ നന്ദിയെന്ന് ട്രംപ്; ഇറാൻ-യുഎസ് സംഘർഷം അയയുന്നു
വാഷിങ്ടൻ: ഇറാൻ-യുഎസ് സംഘർഷം അയയുന്നതായി സൂചന. ജനകീയ പ്രക്ഷോഭത്തെ തുടർന്ന് അറസ്‌റ്റിലായവരെ തൂക്കിക്കൊല്ലുന്ന നടപടിയിൽ നിന്ന് ഇറാൻ ഭരണകൂടം പിൻമാറിയതോടെയാണ് മേഖലയിലെ സംഘർഷ സാധ്യത കുറഞ്ഞത്.
ഇറാന്റെ തീരുമാനത്തിൽ തനിക്ക് ബഹുമാനമുണ്ടെന്ന് യുഎസ് പ്രസിഡണ്ട്...
ഇറാനിൽ 9000 ഇന്ത്യക്കാർ; ഒഴിപ്പിക്കാനുള്ള തയ്യാറെടുപ്പ് പൂർത്തിയാക്കി വിദേശകാര്യ മന്ത്രാലയം
ന്യൂഡെൽഹി: ഇറാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള തയ്യാറെടുപ്പ് പൂർത്തിയാക്കി വിദേശകാര്യ മന്ത്രാലയം. വിദ്യാർഥികളെ അടക്കം തിരികെയെത്തിക്കാൻ വ്യോമസേനയുടെ സഹായവും തേടിയേക്കും. ഏത് അടിയന്തിര ഇടപെടലിനും ഇന്ത്യ സജ്‌ജമാണെന്നും എസ്. ജയശങ്കർ വ്യക്‌തമാക്കി.
ഇറാൻ വിദേശകാര്യ...
പണം കണ്ടെത്തിയ സംഭവം; യശ്വന്ത് വർമയ്‌ക്ക് തിരിച്ചടി, ഹരജി സുപ്രീം കോടതി തള്ളി
ന്യൂഡെൽഹി: ഔദ്യോഗിക വസതിയിൽ നിന്ന് കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം നേരിടുന്ന ജസ്‌റ്റിസ് യശ്വന്ത് വർമയ്‌ക്ക് തിരിച്ചടി. വിഷയം പരിശോധിക്കുന്നതിന് പാർലമെന്റ് സമിതി രൂപീകരിച്ചതിനെതിരായ ഹരജി സുപ്രീം കോടതി തള്ളി.
ഇംപീച്ച്മെന്റ് നടപടികളുടെ...
ഇസ്രയേലിലെ ഇന്ത്യൻ പൗരൻമാർ ജാഗ്രത പാലിക്കണം; നിർദ്ദേശവുമായി കേന്ദ്ര സർക്കാർ
ന്യൂഡെൽഹി: പശ്‌ചിമേഷ്യയിലെ സംഘർഷങ്ങളുടെ പശ്‌ചാത്തലത്തിൽ, ഇസ്രയേലിലെ ഇന്ത്യൻ പൗരൻമാർ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര സർക്കാർ. ഇസ്രയേൽ സർക്കാരിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. ഇസ്രയേലിലേക്ക് അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും കേന്ദ്ര സർക്കാർ വ്യക്‌തമാക്കി.
ഇറാനിലെ പ്രക്ഷോഭങ്ങളുടെ...
വയനാട് സിപിഎമ്മിൽ പൊട്ടിത്തെറി; മുതിർന്ന നേതാവ് എവി. ജയൻ പാർട്ടി വിട്ടു
കൽപ്പറ്റ: വയനാട് സിപിഎമ്മിലെ സംഘടനാ പ്രശ്‌നങ്ങൾ പൊട്ടിത്തെറിയിലേക്ക്. പൂതാടി ഗ്രാമപഞ്ചായത്ത് അംഗവും മുതിർന്ന നേതാവുമായ എവി. ജയൻ പാർട്ടി വിട്ടു. നേതൃത്വത്തിലെ ചിലർ വ്യക്‌തിപരമായി ഒറ്റപ്പെടുത്തുന്നതായും പാർട്ടിയിൽ തുടർന്നുപോകാൻ കഴിയാത്ത സ്‌ഥിതിയാണുള്ളതെന്നും അദ്ദേഹം...
ഇറാനിൽ പ്രക്ഷോഭം കുറയുന്നു; ഉടൻ ആക്രമണമില്ലെന്ന സൂചന നൽകി ട്രംപ്
വാഷിങ്ടൻ: മൂന്നാഴ്‌ചയോളമായി ഭരണവിരുദ്ധ പ്രക്ഷോഭം നടക്കുന്ന ഇറാനിൽ യുഎസിന്റെ സൈനിക നടപടി ഉടനുണ്ടാകില്ലെന്ന സൂചനയുമായി പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇറാനിൽ പ്രക്ഷോഭകരെ കൊന്നൊടുക്കുന്നത് കുറഞ്ഞുവെന്നും തൂക്കിലേറ്റൽ നിർത്തിവെച്ചെന്നും വിവരം ലഭിച്ചതായി ട്രംപ് വ്യക്‌തമാക്കി.
ഖത്തറിലെ...









































