Wed, Mar 18, 2026
25.2 C
Dubai

ശബരിമല സ്‌പോട്ട് ബുക്കിങ് 5000 ആയി കുറച്ചു; നിയന്ത്രണം തിങ്കളാഴ്‌ച വരെ

കൊച്ചി: ശബരിമല തിരക്ക് നിയന്ത്രണത്തിന്റെ ഭാഗമായി കർശന നിർദ്ദേശങ്ങൾ നൽകി ഹൈക്കോടതി. സ്‌പോട്ട് ബുക്കിങ് 5000 ആയി കുറച്ചു. തിങ്കളാഴ്‌ച വരെ ആയിരിക്കും ഈ നിയന്ത്രണം. ശബരിമലയുമായി ബന്ധപ്പെട്ട വിവിധ ഹരജികൾ പരിഗണിക്കവെ...

ഷെയ്ഖ് ഹസീനയുടെ കൈമാറ്റം; ഇന്റർപോളിനെ സമീപിക്കാൻ ബംഗ്ളാദേശ്

ന്യൂഡെൽഹി: വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെയും മുൻ ആഭ്യന്തര മന്ത്രി അസദുസ്സമാൻ ഖാൻ കമാലിനെയും ഇന്ത്യയിൽ നിന്ന് കൈമാറുന്നതിന് ഇന്റർപോളിനെ സമീപിക്കാൻ ബംഗ്ളാദേശ് ഒരുങ്ങുന്നു. ഹസീന സർക്കാരിനെതിരായ വിദ്യാർഥി പ്രക്ഷോഭം അടിച്ചമർത്തിയ...

അൻമോൽ ബിഷ്‌ണോയിയെ ഇന്ത്യയിൽ എത്തിച്ചു; എൻഐഎ അറസ്‌റ്റ് ചെയ്‌തു

ന്യൂഡെൽഹി: യുഎസിൽ നിന്ന് നാടുകടത്തിയ അൻമോൽ ബിഷ്‌ണോയിയെ ഇന്ത്യയിൽ എത്തിച്ചു. ഡെൽഹിയിലെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയതിന് പിന്നാലെ അൻമോലിനെ എൻഐഎ അറസ്‌റ്റ് ചെയ്‌തു. ഉടൻ തന്നെ കോടതിയിൽ ഹാജരാക്കും. അധോലോക കുറ്റവാളി ലോറൻസ്...

സെലിബ്രിറ്റികൾക്ക് എന്താണ് പ്രത്യേകത? വിഎം വിനുവിന് മൽസരിക്കാനാവില്ല, ഹരജി തള്ളി

കോഴിക്കോട്: സംവിധായകൻ വിഎം വിനുവിന് തദ്ദേശ തിരഞ്ഞെടുപ്പിൽ മൽസരിക്കാനാവില്ല. വിഎം വിനുവിന്റെ ഹരജി ഹൈക്കോടതി തള്ളി. വോട്ടർപട്ടികയിൽ നിന്ന് പേര് നീക്കം ചെയ്‌തുവെന്ന്‌ കാട്ടി നൽകിയ ഹരജിയാണ് ജസ്‌റ്റിസ്‌ പിവി കുഞ്ഞിക്കൃഷ്‌ണൻ തള്ളിയത്. വോട്ടർപട്ടികയിൽ...

ഇടുക്കിയിൽ സ്‌കൂൾ ബസ് കയറി പ്ളേ സ്‌കൂൾ വിദ്യാർഥിക്ക് ദാരുണാന്ത്യം

തൊടുപുഴ: ഇടുക്കിചെറുതോണിയിൽ സ്‌കൂൾ ബസ് കയറി പ്ളേ സ്‌കൂൾ വിദ്യാർഥിക്ക് ദാരുണാന്ത്യം. വാഴത്തോപ്പ് ഗിരിജ്യോതി പബ്ളിക് സ്‌കൂളിലെ ഹെയ്‌സൽ ബെൻ (നാല് വയസ്) ആണ് മരിച്ചത്. ചെറുതോണി തടിയമ്പാട് സ്വദേശിയാണ്. ഇന്ന് രാവിലെ...

ചെങ്കോട്ട സ്‌ഫോടനം; പിന്നിൽ പാക്ക് ചാരസംഘടന? ഐഎസ്‌ഐ സഹായം ലഭിച്ചതായി സൂചന

ന്യൂഡെൽഹി: ചെങ്കോട്ട സ്‌ഫോടനക്കേസിലെ മുഖ്യപ്രതിയായ ഉമറിനും സംഘത്തിനും പിന്നിൽ പാകിസ്‌ഥാൻ ചാരസംഘടനയായ ഐഎസ്‌ഐയുടെ സഹായം ലഭിച്ചതായി അന്വേഷണ ഏജൻസികളുടെ അനുമാനം. ഉമർ വീഡിയോ ചിത്രീകരിച്ചതിന് പിന്നിലും ഐഎസ്‌ഐയുടെ പങ്ക് പരിശോധിക്കുന്നുണ്ട്. ഉമറിനെ വാഹനത്തിൽ കൊണ്ടുനടന്ന...

പുതിയ ന്യൂനമർദ്ദം; അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ മഴ, കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ വീണ്ടും മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്‌ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്‌തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കാസർഗോഡ് ജില്ലകളിൽ...

ഷെയ്ഖ് ഹസീനയെ കൈമാറില്ലെന്ന് ഇന്ത്യ; നയതന്ത്ര ചാനൽ വഴി അറിയിക്കും

ന്യൂഡെൽഹി: വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് ബംഗ്ളാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ കാര്യത്തിൽ പരസ്യപ്രതികരണം ഒഴിവാക്കി ഇന്ത്യ. ഹസീനയെ ഇന്ത്യ ബംഗ്ളാദേശിന് കൈമാറില്ല. ഇക്കാര്യം നയതന്ത്ര ചാനൽ വഴി അറിയിക്കും. കുറ്റവാളികളെ കൈമാറാൻ നിലവിലുള്ള ഉഭയകക്ഷി...
- Advertisement -