കോഴിക്കോട്-വയനാട് തുരങ്കപാത; പ്രവൃത്തി ഉൽഘാടനം മുഖ്യമന്ത്രി നിർവഹിച്ചു
കോഴിക്കോട്: മലബാറിന്റെ സ്വപ്‌ന പദ്ധതിയായ കോഴിക്കോട്-വയനാട് തുരങ്കപാതയുടെ നിർമാണ ഉൽഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. വൈകീട്ട് നാലിന് ആനക്കാംപൊയിൽ സെയ്‌ന്റ് മേരീസ് സ്‌കൂൾ ഗ്രൗണ്ടിലാണ് ചടങ്ങ് നടന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും...
എൻജിനിൽ തീ; എയർ ഇന്ത്യ വിമാനം അടിയന്തിരമായി തിരിച്ചിറക്കി
ന്യൂഡെൽഹി: ഡെൽഹിയിൽ നിന്ന് ഇൻഡോറിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം അടിയന്തിരമായി തിരിച്ചിറക്കി. വിമാനത്തിന്റെ വലത് എൻജിനിൽ നിന്ന് തീപിടുത്ത മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്നാണ് ടേക് ഓഫിന് തൊട്ടുപിന്നാലെ വിമാനം ഡെൽഹിയിൽ തിരിച്ചിറക്കിയത്....
ഇന്ത്യ-ചൈന ബന്ധം വളരുമോ? മോദി-ഷി ചിൻപിങ് കൂടിക്കാഴ്‌ചയ്‌ക്ക് തുടക്കം
ടിയാൻജിൻ: ഷാങ്ഹായി സഹകരണ കൗൺസിൽ (എസ്‌സിഒ) ഉച്ചകോടിക്കായി ചൈനയിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡണ്ട് ഷി ചിൻപിങ്ങുമായുള്ള കൂടിക്കാഴ്‌ച തുടങ്ങി. 40 മിനിറ്റ് നീളുന്ന കൂടിക്കാഴ്‌ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം ശക്‌തമാക്കുന്നത് ചർച്ചയായേക്കും.
യുഎസ്...
കഴക്കൂട്ടത്ത് കാർ റേസിങ്ങിനിടെ അപകടം; ഒരാൾ മരിച്ചു, രണ്ടുപേർക്ക് പരിക്ക്
തിരുവനന്തപുരം: കഴക്കൂട്ടത്ത് ദേശീയപാതയിൽ കാർ നിയന്ത്രണംവിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ബാലരാമപുരം സ്വദേശി ഷിബിൻ (28) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന യുവതിയടക്കം രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് പുലർച്ചെയായിരുന്നു അപകടം. റേസിങ്ങിനിടെയാണ്...
‘കടുത്ത അവഗണന’; എൻഡിഎ സഖ്യം വിട്ട് സികെ ജാനുവും പാർട്ടിയും
കോഴിക്കോട്: ആദിവാസി നേതാവ് സികെ ജാനുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്‌ട്രീയ പാർട്ടി എൻഡിഎ വിട്ടു. കോഴിക്കോട് ചേർന്ന പാർട്ടിയുടെ സംസ്‌ഥാന കമ്മിറ്റി യോഗമാണ് എൻഡിഎ വിടാൻ തീരുമാനിച്ചത്. എൻഡിഎയിൽ നിന്ന് കടുത്ത അവഗണന...
കണ്ണപുരം സ്‌ഫോടനക്കേസ്; പ്രതി അനൂപ് മാലിക് പിടിയിൽ
കണ്ണൂർ: കണ്ണപുരം സ്‌ഫോടനക്കേസ് പ്രതി അനൂപ് മാലിക് പിടിയിൽ. കാഞ്ഞങ്ങാട് വെച്ചാണ് ഇയാൾ കണ്ണപുരം പോലീസിന്റെ പിടിയിലായത്. അനൂപ് വാടകയ്‌ക്ക് എടുത്ത വീട്ടിലുണ്ടായ സ്‌ഫോടനത്തിൽ ഒരാൾ മരിച്ചിരുന്നു. അനൂപിന്റെ ബന്ധു ചാലോട് സ്വദേശി...
സ്‌ഥിരം മിത്രങ്ങളോ ശത്രുക്കളോ ഇല്ല, സ്‌ഥിരമായ താൽപര്യങ്ങൾ മാത്രം; പ്രതിരോധമന്ത്രി
ന്യൂഡെൽഹി: സ്‌ഥിരം സുഹൃത്തുക്കളോ ശത്രുക്കളോ ഇല്ലെന്നും, സ്‌ഥിരമായ താൽപര്യങ്ങൾ മാത്രമേയുള്ളൂവെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. യുഎസുമായുള്ള തീരുവ പ്രശ്‍നങ്ങൾക്കിടയിലാണ് മന്ത്രിയുടെ പ്രസ്‌താവന.
ഇന്ത്യ എല്ലാ യുദ്ധക്കപ്പലുകളും ആഭ്യന്തരമായി നിർമിക്കുകയാണെന്നും നാവികസേന മറ്റ് രാജ്യങ്ങളിൽ...
‘ഇന്ത്യയുമായി സംയുക്‌ത ചർച്ചയ്‌ക്ക് തയ്യാർ, എന്നാൽ, യാചിക്കാനില്ല’
ഇസ്‌ലാമാബാദ്: ഇന്ത്യയുമായി എല്ലാ വിഷയത്തിലും സംയുക്‌ത ചർച്ചയ്‌ക്ക് തയ്യാറാണെന്ന് പാക്കിസ്‌ഥാൻ. കശ്‌മീർ പ്രശ്‌നം ഉൾപ്പടെയുള്ള വിഷയങ്ങളിലാണ് ചർച്ചയ്‌ക്ക് തയ്യാറാണെന്ന് പാക്ക് വിദേശകാര്യമന്ത്രി ഇസ്ഹാഖ് ധർ വ്യക്‌തമാക്കിയത്. എന്നാൽ, ഇക്കാര്യത്തിൽ യാചിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.
ഏതെങ്കിലും...









































