എംഎൽഎ സ്‌ഥാനം രാജിവെക്കില്ല, ആലോചനയിൽ പോലുമില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
പത്തനംതിട്ട: രാജി ആവശ്യപ്പെട്ട് എൽഡിഎഫും ബിജെപിയും പ്രതിഷേധ പ്രകടനങ്ങളുമായി മുന്നോട്ട് പോകവെ, എംഎൽഎ സ്‌ഥാനം രാജിവെക്കില്ലെന്ന നിലപാടിൽ ഉറച്ച് രാഹുൽ മാങ്കൂട്ടത്തിൽ. രാജി ആലോചനയിൽ പോലും ഇല്ലെന്ന് രാഹുൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. പാർട്ടിയിൽ...
‘ആരെയും സംരക്ഷിച്ചിട്ടില്ല. മുഖം നോക്കാത്ത, വിട്ടുവീഴ്‌ചയില്ലാത്ത നടപടി ഉണ്ടാകും’
കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ പരാതികൾ ഗൗരവമായി പരിശോധിക്കുമെന്നും, വിട്ടുവീഴ്‌ചയില്ലാത്ത നടപടി എടുക്കുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പരാതി ഉയർന്ന് 24 മണിക്കൂറിനകം രാഹുൽ രാജിവെച്ചു. ബാക്കിയുള്ള കാര്യങ്ങൾ പാർട്ടി അന്വേഷിക്കും....
ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്‍ഫോടനം; നിരവധി പേരെ കാണാതായി, രക്ഷാപ്രവർത്തനം
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്‍ഫോടനം ഉണ്ടായതായി റിപ്പോർട്. ചമോലി ജില്ലയിലാണ് സംഭവം. നിരവധി പേരെ കാണാതായി. തരാലിയിലെ നിരവധി പ്രദേശങ്ങളിൽ വീടുകൾക്കും കെട്ടിടങ്ങൾക്കും നാശനഷ്‌ടം ഉണ്ടായി. സ്‌ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
എൻഡിആർഎഫും എസ്‌ഡിആർഎഫും മേഖലയിൽ...
ഓൺലൈൻ ഗെയിമിങ് ആപ്പുകൾക്ക് നിരോധനം; ബില്ലിന് രാഷ്‍ട്രപതിയുടെ അംഗീകാരം
ന്യൂഡെൽഹി: ഓൺലൈൻ ഗെയിമിങ് ആപ്പുകൾക്ക് നിരോധനം ഏർപ്പെടുത്തുന്ന ബില്ലിന് രാഷ്‍ട്രപതി ദ്രൗപതി മുർമുവിന്റെ അംഗീകാരം. കഴിഞ്ഞ ബുധനാഴ്‌ച ലോക്‌സഭയിലും വ്യാഴാഴ്‌ച രാജ്യസഭയിലും ബിൽ പാസാക്കിയിരുന്നു. ഓൺലൈൻ ഗെയിമിങ്ങിന്റെ പേരിൽ നടക്കുന്ന തട്ടിപ്പുകൾ തടയാനാണ്...
‘മെസ്സി വരും ട്ടാ’.. അർജന്റീന ടീം കേരളത്തിലെത്തും; സ്‌ഥിരീകരിച്ച് കായികമന്ത്രി
തിരുവനന്തപുരം: ആരാധകർക്ക് സന്തോഷവാർത്ത. ലോക ചാംപ്യൻമാരായ അർജന്റീന ഫുട്‍ബോൾ ടീം കേരളത്തിലെത്തും. ഇക്കാര്യം അർജന്റീന ഫുട്‍ബോൾ അസോസിയേഷനും കായികമന്ത്രി വി. അബ്‌ദുറഹ്‌മാനും സ്‌ഥിരീകരിച്ചു. നവംബർ 10നും 18നുമിടയിലായിരിക്കും മൽസരം. അതേസമയം, എതിരാളികളെ തീരുമാനിച്ചിട്ടില്ല.
''മെസ്സി...
‘ട്രംപിന്റെ വിശ്വസ്‌തൻ’; സെർജിയോ ഗോർ ഇന്ത്യയിലെ പുതിയ യുഎസ് അംബാസിഡർ
വാഷിങ്ടൻ: ഇന്ത്യയിലെ പുതിയ യുഎസ് അംബാസിഡറായി സെർജിയോ ഗോറിനെ പ്രഖ്യാപിച്ച് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ദക്ഷിണ-മധ്യേഷ്യൻ മേഖലയിലേക്കുള്ള യുഎസ് പ്രസിഡണ്ടിന്റെ പ്രത്യേക ദൂതനായും സെർജിയോ ഗോർ പ്രവർത്തിക്കും. 38കാരനായ സെർജിയോ ട്രംപിന്റെ...
രാഹുൽ മാങ്കൂട്ടത്തിൽ രാജിവെക്കണം; എസ്എഫ്ഐ മാർച്ചിൽ പ്രതിഷേധം, ജലപീരങ്കി പ്രയോഗിച്ചു
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ഓഫീസിലേക്ക് എസ്എഫ്ഐ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. 200ഓളം വരുന്ന എസ്എഫ്ഐ പ്രവർത്തകരാണ് വെള്ളിയാഴ്‌ച എംഎൽഎ ഓഫീസിലേക്ക് മാർച്ച് നടത്തിയത്.
രാഹുൽ മോശമായി പെരുമാറിയെന്ന് സ്‌ത്രീകൾ പരാതികൾ ഉന്നയിച്ച...
ബെവ്‌കോ ജീവനക്കാർക്ക് ഇത്തവണയും ഓണം ബമ്പർ; 1,02,500 രൂപ ബോണസ്
തിരുവനന്തപുരം: ബെവ്‌കോ ജീവനക്കാർക്ക് ഇത്തവണയും ഓണം ബമ്പർ. സ്‌ഥിരം ജീവനക്കാർക്ക് 1,02,500 രൂപയാണ് ഓണത്തിന് ബോണസ് ലഭിക്കുക. എക്‌സൈസ് മന്ത്രി എംബി രാജേഷിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. കഴിഞ്ഞവർഷം ബോണസ് 95,000...








































