Thu, Mar 26, 2026
22.1 C
Dubai

കൊച്ചി മെട്രോ റെയിൽപ്പാലത്തിന്റെ മുകളിൽ നിന്ന് ചാടി യുവാവ് മരിച്ചു

എറണാകുളം: കൊച്ചി മെട്രോ റെയിൽപ്പാലത്തിന്റെ മുകളിൽ നിന്ന് ചാടി യുവാവ് മരിച്ചു. മലപ്പുറം ചുള്ളിപ്പാറ വീരാശേരി കുഞ്ഞിമൊയ്‌തീന്റെ മകൻ നിസാറാണ് മരിച്ചത്. തൃപ്പൂണിത്തുറ വടക്കേക്കോട്ട- എസ്എൻ ജങ്ഷൻ മെട്രോ സ്‌റ്റേഷനുകൾക്കിടയിൽ ആയിരുന്നു സംഭവം....

വ്ളാഡിമിർ പുട്ടിൻ ഇന്ത്യയിലേക്ക്; ഓഗസ്‌റ്റ് അവസാനത്തോടെ എത്തുമെന്ന് റിപ്പോർട്

ന്യൂഡെൽഹി: റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിൻ ഇന്ത്യ സന്ദർശിക്കുമെന്ന് റിപ്പോർട്. സന്ദർശന തീയതിയുടെ കാര്യത്തിൽ ഏകദേശ ധാരണയായതായി റഷ്യയിൽ സന്ദർശനത്തിനെത്തിയ ദേശീയ ഉപദേഷ്‌ടാവ്‌ അജിത് ഡോവൽ അറിയിച്ചു. തീയതി സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകൾ...

‘വലിയ വില നൽകേണ്ടി വന്നാലും വിട്ടുവീഴ്‌ചയ്‌ക്കില്ല’; ട്രംപിന് പരോക്ഷ മറുപടിയുമായി മോദി

ന്യൂഡെൽഹി: ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50% തീരുവ ചുമത്തിയ യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന് പരോക്ഷ മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കർഷകരുടെ താൽപര്യങ്ങളിൽ ഒരു വിട്ടുവീഴ്‌ചയും ചെയ്യില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ തീരുമാനത്തിന് വലിയ...

കേസ് വസ്‌തുതകൾ പരിശോധിക്കാതെ, റദ്ദാക്കണം; ശ്വേത മേനോൻ ഹൈക്കോടതിൽ

കൊച്ചി: തനിക്കെതിരെയുള്ള കേസിൽ എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടി ശ്വേത മേനോൻ ഹൈക്കോടതിയെ സമീപിച്ചു. ഇന്ന് രാവിലെയാണ് നടി ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചത്. അന്വേഷണം അടിയന്തിരമായി സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി. തനിക്കെതിരായ നടപടി...

സെബാസ്‌റ്റ്യൻ കൊടും ക്രിമിനൽ? 17ആം വയസിൽ ബന്ധുക്കളെ കൊല്ലാൻ ഭക്ഷണത്തിൽ വിഷം കലർത്തി

ആലപ്പുഴ: മൂന്ന് യുവതികളുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയെന്ന് സംശയിക്കുന്ന പാലിപ്പുറം ചൊങ്ങുംതറ സിഎം സെബാസ്‌റ്റ്യനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. 17ആം വയസിൽ ബന്ധുക്കൾക്ക് ഭക്ഷണത്തിൽ വിഷം കലർത്തി...

വ്യാപാര യുദ്ധവുമായി ട്രംപ്; അധിക തീരുവ ബാധിക്കുന്ന ഇന്ത്യൻ ഉൽപ്പന്നങ്ങൾ

ന്യൂഡെൽഹി: റഷ്യയുമായുള്ള വ്യാപാരത്തിന്റെ പേരിൽ ഇന്ത്യക്കേർപ്പെടുത്തിയ അധിക തീരുവ, യുഎസിലേക്കുള്ള ഇന്ത്യയുടെ പ്രധാന കയറ്റുമതികളെ ബാധിച്ചേക്കും. ഇന്ത്യയിൽ നിന്ന് യുഎസിലേക്കുള്ള പ്രധാന കയറ്റുമതികളായ ലെതർ, രാസവസ്‌തുക്കൾ, പാദരക്ഷകൾ, ആഭരണങ്ങൾ, വസ്‌ത്രങ്ങൾ, രത്‌നങ്ങൾ എന്നിവയുടെ...

അന്യായം, അനീതി; ട്രംപിന്റെ തീരുവ നടപടിയെ രൂക്ഷമായി വിമർശിച്ച് ഇന്ത്യ

ന്യൂഡെൽഹി: ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50% തീരുവ ചുമത്തിയ യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ നടപടിയെ രൂക്ഷമായി വിമർശിച്ച് കേന്ദ്രം. നടപടി അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്നും രാജ്യതാൽപര്യങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും ഇന്ത്യ സ്വീകരിക്കുമെന്നും...

കടുത്ത നടപടി; ഇന്ത്യക്ക് വീണ്ടും 25% തീരുവ ചുമത്തി യുഎസ്, ആകെ 50%

ന്യൂയോർക്ക്: ഇന്ത്യക്കുമേൽ കടുത്ത നടപടിയുമായി യുഎസ്. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് വീണ്ടും 25% തീരുവ ചുമത്തി. ഇത് സംബന്ധിച്ച് എക്‌സിക്യൂട്ടീവ് ഉത്തരവിൽ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ചു. നേരത്തെ ചുമത്തിയ 25% തീരുവയ്‌ക്ക് പുറമേയാണിത്....
- Advertisement -