ഗതാഗതക്കുരുക്ക്; പാലിയേക്കര ടോൾപിരിവ് താൽക്കാലികമായി നിർത്തിവെച്ചു
തൃശൂർ: പാലിയേക്കര ടോൾ പ്ളാസയിലെ ടോൾപിരിവ് താൽക്കാലികമായി നിർത്തിവെച്ച് തൃശൂർ ജില്ലാ കലക്‌ടർ. ദേശീയപാത 544ൽ സുഗമമമായ ഗതാഗത സൗകര്യം ഉറപ്പുവരുത്തുന്നതു വരെയാണ് ടോൾപിരിവ് നിർത്തിയത്. ദേശീയപാതയിലെ അടിപ്പാത നിർമാണം മൂലമുള്ള ഗതാഗതക്കുരുക്ക്...
വിഖ്യാത ചലച്ചിത്രകാരൻ ഷാജി എൻ കരുൺ അന്തരിച്ചു
തിരുവനന്തപുരം: മലയാള സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എൻ കരുൺ അന്തരിച്ചു. 73 വയസായിരുന്നു. വൈകീട്ട് അഞ്ചുമണിയോടെ വഴുതക്കാട്ടെ വസതിയായ പിറവിയിലായിരുന്നു അന്ത്യം. ഏറെനാളായി അർബുദ രോഗത്തെ തുടർന്ന് ചികിൽസയിലായിരുന്നു.
ദേശീയ, അന്തർദേശീയ തലങ്ങളിൽ...
കൊച്ചിയിലെ ഫ്‌ളാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി; റാപ്പർ വേടൻ കസ്‌റ്റഡിയിൽ
കൊച്ചി: മലയാളത്തിലെ യുവ സംവിധായകർക്ക് പിന്നാലെ ലഹരിക്കേസിൽ കുടുങ്ങി റാപ്പർ വേടനും. 'വേടൻ' എന്ന് വിളിക്കുന്ന ഹിരൺ ദാസ് മുരളിയുടെ കൊച്ചിയിലെ ഫ്‌ളാറ്റിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ഹിൽപാലസ് പോലീസ് നടത്തിയ പരിശോധനയിലാണ്...
തുഷാരയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തി; ഭർത്താവിനും ഭർതൃമാതാവിനും ജീവപര്യന്തം
കൊല്ലം: സ്‌ത്രീധനത്തിന്റെ പേരിൽ യുവതിയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനും ഭർതൃമാതാവിനും ജീവപര്യന്തം ശിക്ഷ. പൂയപ്പള്ളി ചരുവിള വീട്ടിൽ ചന്തുലാൽ (36), മാതാവ് ഗീത ലാലി (62) എന്നിവർക്കാണ് കൊല്ലം അഡീഷണൽ സെഷൻസ്...
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; പഞ്ചായത്തുതല കൺവെൻഷനുകൾക്ക് തുടക്കം
മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് കാത്തുനിൽക്കാതെ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ മുന്നണികളുടെ തീരുമാനം. യുഡിഎഫ് പഞ്ചായത്തുതല കൺവെൻഷനുകൾക്ക് തുടക്കമായി. ആദ്യത്തെ കൺവെൻഷൻ ചുങ്കത്തറയിൽ ഇന്നലെ നടന്നു.
ബൂത്ത് കൺവീനർ, ചെയർമാൻമാർ, പഞ്ചായത്തുതല ഭാരവാഹികൾ തുടങ്ങിയവരാണ്...
ഹൈബ്രിഡ് കഞ്ചാവ് കേസ്; സംവിധായകരെ സസ്‌പെൻഡ് ചെയ്‌ത് ഫെഫ്‌ക
കൊച്ചി: ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ സംവിധായകരായ ഖാലിദ് റഹ്‌മാനെയും അഷ്‌റഫ് ഹംസയെയും സസ്‌പെൻഡ് ചെയ്‌ത് ഫെഫ്‌ക. കേസിന്റെ പശ്‌ചാത്തലത്തിൽ ഇരുവർക്കുമെതിരെ നടപടിയെടുക്കാൻ ഫെഫ്‌ക നേതൃത്വം ഡയറക്‌ടേഴ്‌സ് യൂണിയന് നിർദ്ദേശം നൽകിയിരുന്നു.
ലഹരിയുമായി സിനിമാ സെറ്റിൽ...
കൊച്ചിയിൽ ഹൈബ്രിഡ് കഞ്ചാവുമായി യുവ സംവിധായകർ അറസ്‌റ്റിൽ
കൊച്ചി: ഹൈബ്രിഡ് കഞ്ചാവുമായി മലയാള സിനിമയിലെ യുവ സംവിധായകരടക്കം മൂന്നുപേർ എക്‌സൈസിന്റെ പിടിയിൽ. സംവിധായകരായ ഖാലിദ് റഹ്‌മാൻ, അഷ്റഫ് ഹംസ എന്നിവരും ഇവർക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് ഷാഹിദ് മുഹമ്മദ് എന്നയാളുമാണ് അറസ്‌റ്റിലായത്. മൂവരെയും സ്‌റ്റേഷൻ...
പ്രതിമാസം എട്ടുലക്ഷം രൂപ; സിഎംആർഎല്ലിന് സേവനം നൽകിയിട്ടില്ലെന്ന് വീണാ വിജയൻ
കൊച്ചി: സിഎംആർഎല്ലിന് ഒരുതരത്തിലുള്ള സേവനവും നൽകിയിട്ടില്ലെന്ന് എക്‌സാലോജിക്ക് ഉടമ വീണാ വിജയന്റെ മൊഴി. സിഎംആർഎൽ- എക്‌സാലോജിക്ക് ഇടപാടുമായി ബന്ധപ്പെട്ട കേസിൽ എസ്എഫ്ഐഒയുടെ അന്വേഷണ റിപ്പോർട്ടിലാണ് വീണയുടെ മൊഴിയുള്ളത്. ചെന്നൈ ഓഫീസിൽ വെച്ച് ചോദ്യം...








































