സെക്രട്ടറിയേറ്റ് ഉപരോധിച്ച് ആശാ വർക്കർമാർ; കവാടങ്ങൾ അടച്ചു, വൻ പോലീസ് സന്നാഹം
തിരുവനന്തപുരം: രാപ്പകൽ സമരത്തിന്റെ തുടർച്ചയായുള്ള ആശാ വർക്കർമാരുടെ സെക്രട്ടറിയേറ്റ് ഉപരോധം തുടങ്ങി. ഉപരോധം നേരിടാൻ സർക്കാർ വൻ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. സെക്രട്ടറിയേറ്റ് പരിസരം പോലീസ് അടച്ചുപൂട്ടി. എല്ലാ കവാടങ്ങളിലും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിരിക്കുന്നത്.
രാവിലെ...
കരുവന്നൂർ കേസ്; കെ രാധാകൃഷ്‌ണൻ എംപി ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകില്ല
കൊച്ചി: കരുവന്നൂർ സഹകരണ ബാങ്കിലെ കള്ളപ്പണ ഇടപാട് കേസിൽ കെ രാധാകൃഷ്‌ണൻ എംപി ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകില്ല. ചോദ്യം ചെയ്യലിന് സാവകാശം തേടാനാണ് തീരുമാനം. അമ്മയുടെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കേണ്ടതിനാലാണ് ഹാജരാകാത്തത്.
വൈകിട്ട്...
തെരുവുനായ ആക്രമണം; ഓയൂരിൽ രണ്ടുവയസുകാരന്റെ കണ്ണുകൾക്ക് ഗുരുതര പരിക്ക്
കൊല്ലം: തെരുവുനായ ആക്രമണത്തിൽ രണ്ടുവയസുകാരന് ഗുരുതര പരിക്ക്. ഓയൂരിൽ മുഖത്ത് പരിക്കേറ്റ കുട്ടിയെ എസ്‌എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏരൂർ പത്തടിയിൽ കൊച്ചുവിള വീട്ടിൽ ഷൈൻ ഷായുടെയും അരുണിമയുടെയും മകൻ ആദമിനാണ് പരിക്കേറ്റത്.
ആദമിന്റെ അമ്മയുടെ...
ലഹരി വ്യാപനം; ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി, പരിശോധന ശക്‌തമാക്കും
തിരുവനന്തപുരം: സംസ്‌ഥാനത്ത് ലഹരി വ്യാപനം തടയുന്നതിന്റെ ഭാഗമായി ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ മാസം 24നാണ് യോഗം. മന്ത്രിമാരും പോലീസ്-എക്‌സൈസ് ഉന്നത ഉദ്യോഗസ്‌ഥരും പങ്കെടുക്കും. ലഹരിക്കെതിരെ ഇതുവരെ സ്വീകരിച്ച നടപടികളും...
എ പത്‌മകുമാറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം; ബ്രാഞ്ചിലേക്ക് തരം താഴ്‌ത്തും
തിരുവനന്തപുരം: സംസ്‌ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കപ്പെട്ടതിന് പിന്നാലെ പാർട്ടിക്കെതിരെ പരസ്യ പ്രതികരണം നടത്തിയ എ പത്‌മകുമാറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം. പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റംഗമായ എ പത്‌മകുമാറിനെ തരം താഴ്‌ത്താനാണ് സിപിഎം തീരുമാനം.
പത്തനംതിട്ട ജില്ലാ...
കളമശേരി പോളിടെക്‌നിക് ലഹരിവേട്ട; യൂണിയൻ ജന. സെക്രട്ടറി അഭിരാജിനെ പുറത്താക്കി എസ്എഫ്ഐ
കൊച്ചി: കളമശേരി പോളിടെക്‌നിക് കോളേജിന്റെ മെൻസ് ഹോസ്‌റ്റലിൽ നിന്ന് രണ്ടുകിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ അറസ്‌റ്റിലായ യൂണിയൻ ജനറൽ സെക്രട്ടറി ആർ അഭിരാജിനെ എസ്എഫ്ഐ പുറത്താക്കി. ഇന്ന് ചേർന്ന കോളേജ് യൂണിറ്റ് സമ്മേളനത്തിലാണ്...
കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് ഒരുമരണം; നിരവധിപ്പേർക്ക് പരിക്ക്
മലപ്പുറം: ദേശീയപാതയിൽ തിരൂർക്കാട് ഐടിസിക്ക് സമീപം കെഎസ്ആർടിസി ബസും മാടുകളെ കയറ്റിവന്ന ലോറിയും കൂട്ടിയിടിച്ച് ഒരുമരണം. മണ്ണാർക്കാട് അയിരൂർ സ്വദേശി ശ്രീനന്ദയാണ് മരിച്ചത്.
പരിക്കേറ്റ 20 പേരെ സമീപത്തെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. രണ്ടുപേരുടെ...
വെന്തുരുകി കേരളം; ഏഴ് ജില്ലകളിൽ യുവി സൂചിക അപകടകരമായ നിലയിൽ, മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്‌ഥാനം കടുത്ത ചൂടിൽ വെന്തുരുകുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ കേരളത്തിലെ ഏഴ് ജില്ലകളിൽ അൾട്രാ വയലറ്റ് രശ്‌മികളുടെ വികിരണ സൂചിക അപകടകരമായ നിലയിൽ ഉയർന്നു. കൊല്ലം ജില്ലയിലെ കൊട്ടാരക്കര, ഇടുക്കി ജില്ലയിലെ...








































