വയനാട് ഉരുൾപൊട്ടൽ: രണ്ടാംഘട്ട അന്തിമപട്ടിക പ്രസിദ്ധീകരിച്ചു, ഉൾപ്പെട്ടത് 87 പേർ
കൽപ്പറ്റ: വയനാട് മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിന്റെ രണ്ടാംഘട്ട (എ) അന്തിമപട്ടികയ്‌ക്ക് ദുരന്ത നിവാരണ അതോറിറ്റിയുടെ അംഗീകാരം. 87 പേരുടെ അന്തിമ പട്ടികയാണ് പ്രസിദ്ധീകരിച്ചത്.
നോ ഗോ സോൺ പരിധിയിൽപ്പെട്ടതും നാശനഷ്‌ടം സംഭവിച്ചിട്ടില്ലാത്തതുമായ...
അമ്മ ശകാരിച്ചതിന് വീടുവിട്ടിറങ്ങി; കൊല്ലത്ത് നിന്ന് കാണാതായ 13കാരി തിരൂരിൽ
കൊല്ലം: കുന്നിക്കോട് നിന്ന് കാണാതായ 13-വയസുകാരിയെ മലപ്പുറം തിരൂരിൽ നിന്ന് കണ്ടെത്തി. പെൺകുട്ടി തന്നെയാണ് തിരൂർ റെയിൽവേ സ്‌റ്റേഷനിൽ ഉണ്ടെന്ന വിവരം ബന്ധുക്കളെ ഫോൺ വിളിച്ചറിയിച്ചത്. നിലവിൽ കുട്ടി റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിന്റെ...
കളമശേരി പോളിടെക്‌നിക്കിൽ വൻ കഞ്ചാവ് വേട്ട; മൂന്ന് വിദ്യാർഥികൾ അറസ്‌റ്റിൽ
കൊച്ചി: കളമശേരി പോളിടെക്‌നിക് കോളേജിന്റെ മെൻസ് ഹോസ്‌റ്റലിൽ പോലീസ് നടത്തിയ മിന്നൽ പരിശോധനയിൽ രണ്ടുകിലോ കഞ്ചാവ് പിടികൂടി. മൂന്ന് വിദ്യാർഥികളെ അറസ്‌റ്റ് ചെയ്‌തു. ഹോളി ആഘോഷത്തിനായാണ് കഞ്ചാവ് എത്തിച്ചതെന്ന് വിദ്യാർഥികൾ മൊഴി നൽകി.
അലമാരയിലാണ്...
കരുവന്നൂർ കള്ളപ്പണ ഇടപാട്; കെ രാധാകൃഷ്‌ണനെ ചോദ്യം ചെയ്യും, സമൻസ് അയച്ച് ഇഡി
കൊച്ചി: കരുവന്നൂർ സഹകരണ ബാങ്കിലെ കള്ളപ്പണ ഇടപാടിൽ കെ രാധാകൃഷ്‌ണൻ എംപിയെ ഇഡി ചോദ്യം ചെയ്യും. ഇഡി കൊച്ചി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശിച്ചു കൊണ്ടുള്ള സമൻസ് അയച്ചു. ഇന്നലെ ഹാജരാകാൻ...
പുനരധിവാസ പട്ടികയിൽ ചിലർക്ക് ഭീതി, സമരക്കാരോട് വിരോധമില്ല; മന്ത്രി കെ രാജൻ
കൽപ്പറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസ പട്ടികയുമായി ബന്ധപ്പെട്ട് ചിലർക്ക് ഭീതിയുണ്ടെന്നും അത് പരിഹരിച്ച് മുന്നോട്ട് പോകുമെന്നും റവന്യൂ മന്ത്രി കെ രാജൻ. ദുരന്തബാധിതരുടെ പട്ടികയിൽ ഉൾപ്പെട്ട ആരുടെയെങ്കിലും വാടക മുടങ്ങിയിട്ടുണ്ടെങ്കിൽ 24...
ചക്കിട്ടപ്പാറ വന്യമൃഗശല്യം; ‘പഞ്ചായത്ത് ഭരണസമിതി രേഖാമൂലം അറിയിച്ചാൽ വെടിവെച്ചു കൊല്ലാം’
കോഴിക്കോട്: പഞ്ചായത്ത് ഭരണസമിതി രേഖാമൂലം അറിയിച്ചാൽ ജനവാസ മേഖലയിൽ ഇറങ്ങുന്ന വന്യമൃഗങ്ങളെ വെടിവെച്ച് കൊല്ലാമെന്ന് അറിയിച്ച് ഷൂട്ടർമാർ. വന്യമൃഗ ശല്യവുമായി ബന്ധപ്പെട്ട് ചക്കിട്ടപ്പാറ പഞ്ചായത്തിൽ ചേർന്ന പ്രത്യേക യോഗത്തിലാണ് ഷൂട്ടർമാർ ഇക്കാര്യം അറിയിച്ചത്.
ജനവാസ...
മലപ്പുറത്ത് വവ്വാലുകൾ കൂട്ടത്തോടെ ചത്തു; സാമ്പിളുകൾ പരിശോധനക്കയച്ചു
മലപ്പുറം: ജില്ലയിലെ തിരുവാലിയിൽ വവ്വാലുകൾ കൂട്ടത്തോടെ ചത്ത നിലയിൽ. പൂന്തോട്ടത്തിലെ റോഡരികിലെ കാഞ്ഞിരമരത്തിൽ തമ്പടിച്ചവയിൽ 17 വവ്വാലുകളാണ് കഴിഞ്ഞദിവസം ചത്ത് വീണത്. കാരണം കണ്ടെത്താൻ ചത്ത വവ്വാലുകളുടെ സാമ്പിളുകൾ ആരോഗ്യവകുപ്പ് പൂനെ വൈറോളജി...
ഭക്‌തിയുടെ നിറവിൽ തലസ്‌ഥാനം; ആറ്റുകാൽ പൊങ്കാല ഇന്ന്, ചടങ്ങുകൾ ഉടൻ
തിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല ഇന്ന്. നഗരത്തിന്റെ വിവിധയിടങ്ങളിൽ ആറ്റുകാൽ അമ്മക്ക് പൊങ്കാല അർപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഭക്‌തർ. രാവിലെ 9.45ന് ശുദ്ധ പുണ്യാഹത്തോടെയാണ് പൊങ്കാല ചടങ്ങുകൾക്ക് തുടക്കമാകുന്നത്. 10.15ന് അടുപ്പുവെട്ട്.
കണ്ണകി ചരിതത്തിൽ...









































