പിൻവാതിൽ നിയമനം; എംആർ അജിത് കുമാറിനെ കായിക ചുമതലയിൽ നിന്ന് നീക്കി
തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിനെ പോലീസിലെ കായിക ചുമതലയിൽ നിന്ന് നീക്കി. ബോഡി ബിൽഡിങ് താരങ്ങളെ ആംഡ് ബറ്റാലിയൻ ഇൻസ്‌പെക്‌ടർമാരായി നിയമിക്കുന്നത് വിവാദമായതിന് പിന്നാലെയാണ് ചുമതലയിൽ മാറ്റം. അജിത് കുമാറിന് പകരം...
കൂത്താട്ടുകുളം നഗരസഭാ കൗൺസിലിൽ വീണ്ടും പ്രതിഷേധം; ഇനി യുഡിഎഫിനൊപ്പമെന്ന് കല രാജു
കൊച്ചി: കൂത്താട്ടുകുളം നഗരസഭാ കൗൺസിലിൽ വീണ്ടും ഭരണ-പ്രതിപക്ഷ പോര്. അവിശ്വാസ പ്രമേയവുമായി ബന്ധപ്പെട്ട് നേരത്തേയുണ്ടായ തട്ടിക്കൊണ്ടുപോകൽ അടക്കമുള്ള വിഷയങ്ങളിലാണ് ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമുണ്ടായത്.
തട്ടിക്കൊണ്ടു പോകപ്പെട്ട സിപിഎം കൗൺസിലർ കല രാജു ഇനി യുഡിഎഫിനൊപ്പം...
‘കാലഹരണപ്പെട്ട ചിന്ത, അപക്വമായ സംസാരം, ഏത് കാലത്താണ് ഇവരൊക്കെ ജീവിക്കുന്നത്’?
കൊച്ചി: കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപിക്കും ജോർജ് കുര്യനുമെതിരെ പ്രതിപക്ഷ വിഡി സതീശൻ രംഗത്ത്. ഉന്നതകുലജാതർ വേണം ആദിവാസി വകുപ്പ് മന്ത്രിയാകാനെന്ന സുരേഷ് ഗോപിയുടെ പ്രസ്‌താവന എത്രത്തോളം കാലഹരണപ്പെട്ട ചിന്തയാണെന്ന് തെളിയിക്കുന്നു. ഏത് കാലത്താണ്...
പറഞ്ഞ കാര്യങ്ങൾ വളച്ചൊടിച്ചു, വേർതിരിവ് മാറ്റണമെന്നാണ് ഉദ്ദേശിച്ചത്; സുരേഷ് ഗോപി
ന്യൂഡെൽഹി: ആദിവാസി വകുപ്പിന്റെ ചുമതലയിൽ ഉന്നതകുലജാതർ വരണമെന്ന വിവാദ പ്രസ്‌താവന പിൻവലിക്കുന്നുവെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വേർതിരിവ് മാറ്റണമെന്നാണ് താൻ ഉദ്ദേശിച്ചതെന്നാണ് സുരേഷ് ഗോപിയുടെ വിശദീകരണം.
നല്ല ഉദ്ദേശ്യത്തോടെ രാവിലെ പറഞ്ഞ തന്റെ പരാമർശം...
അനധികൃതമായി രാജ്യത്തേക്ക് പ്രവേശിച്ചു; തുറവൂരിൽ മൂന്ന് ബംഗ്ളാദേശികൾ പിടിയിൽ
തുറവൂർ: അനധികൃതമായി രാജ്യത്തേക്ക് പ്രവേശിച്ച മൂന്ന് ബംഗ്ളാദേശികൾ പിടിയിൽ. കെട്ടിടനിർമാണ ജോലികൾക്കായി എത്തിയ മൂന്ന് ബംഗ്ളാദേശികളാണ് കുത്തിയതോട് പോലീസിന്റെ പിടിയിലായത്. തുറവൂർ പുത്തൻകോവിൽ വീട് പണിക്കായി ലേബർ കോൺട്രാക്‌ട് ഏജൻസിയിലൂടെ ആലുവയിൽ നിന്നെത്തിയതാണ്...
‘കേരളത്തിന്റെ പ്രധാന ആവശ്യങ്ങളെ നിരാകരിച്ച ബജറ്റ്, അങ്ങേയറ്റം നിരാശാജനകം’
തിരുവനന്തപുരം: കേരളത്തിന്റെ പ്രധാന ആവശ്യങ്ങളെയാകെ നിരാകരിച്ച കേന്ദ്ര ബജറ്റിലെ സമീപനം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പട്ടിരുന്നു.
വയനാടിന്റെ പുനരധിവാസത്തിനായി പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടു....
കുട്ടിയെ കിണറ്റിലെറിഞ്ഞു, കാരണം സഹോദരിയോടുള്ള വൈരാഗ്യം; ഹരികുമാർ അറസ്‌റ്റിൽ
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടരവയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിൽ കുട്ടിയുടെ അമ്മയുടെ സഹോദരൻ ഹരികുമാർ അറസ്‌റ്റിൽ. ഇന്ന് പുലർച്ചെ ആറുമണിയോടെ ഉറങ്ങിക്കിടന്ന കുഞ്ഞിനെ എടുത്ത് കിണറ്റിലിട്ട് കൊലപ്പെടുത്തുകയായിരുന്നുവെന്ന് നെയ്യാറ്റിൻകര ഡിവൈഎസ്‌പി എസ് ഷാജി പറഞ്ഞു.
പ്രതി...
ബാലരാമപുരം കൊലപാതകം; നിർണായക ചാറ്റ് ലഭിച്ചതായി സൂചന, അമ്മയെയും പ്രതിചേർക്കും
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടരവയസുകാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ശ്രീതുവിനെയും പ്രതി ചേർക്കാനൊരുങ്ങി പോലീസ്. ചോദ്യം ചെയ്യലിൽ ലഭിച്ച മൊഴികളിൽ വൈരുധ്യമുണ്ടെന്നാണ് വിവരം. ശ്രീതുവിന്റെ ഫോൺ പരിശോധിച്ചതിൽ നിന്ന് സഹോദരൻ ഹരികുമാറുമായുള്ള വാട്‌സ് ആപ്...









































