‘കേരളം ഇനി ബിജെപിയുടെ കൈകളിൽ വരും; ഇന്നുമുതൽ പുതിയ ദിശാബോധം’
തിരുവനന്തപുരം: കേരളത്തിന്റെ വികസനത്തിന് ഇന്നുമുതൽ പുതിയ ദിശാബോധം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പുത്തരിക്കണ്ടം മൈതാനത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 'എന്റെ സുഹൃത്തുക്കളേ' എന്ന് മലയാളത്തിൽ അഭിസംബോധന ചെയ്‌തു കൊണ്ടായിരുന്നു മോദിയുടെ പ്രസംഗം.
വികസിത ഭാരതത്തിനായി രാജ്യം...
പോറ്റിക്കൊപ്പം അടൂർ, കൂടുതൽ ചിത്രങ്ങൾ പുറത്ത്; ‘എല്ലാം ജനം വിലയിരുത്തും’
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്‌റ്റിലായ ഉണ്ണിക്കൃഷ്‌ണൻ പോറ്റിയും യുഡിഎഫ് കൺവീനർ അടൂർ പ്രകാശും ഒന്നിച്ചുള്ള കൂടുതൽ ചിത്രങ്ങൾ പുറത്ത്. ബെംഗളൂരുവിൽ വെച്ച് ഇരുവരും ഒപ്പമുള്ള ചിത്രമാണ് പുറത്തുവന്നത്. പോറ്റി അടൂർ പ്രകാശിന്...
ഫെയ്‌സ് ക്രീം മാറ്റിവെച്ചതിൽ തർക്കം; കൊച്ചിയിൽ അമ്മയ്‌ക്ക് മകളുടെ ക്രൂര മർദ്ദനം
എറണാകുളം: കൊച്ചിയിൽ അമ്മയ്‌ക്ക് മകളുടെ ക്രൂര മർദ്ദനം. പനങ്ങാടാണ് സംഭവം. കമ്പിപ്പാര കൊണ്ടുള്ള മകൾ നിവ്യയുടെ ആക്രമണത്തിൽ അമ്മയുടെ വാരിയെല്ലൊടിഞ്ഞു. ഫെയ്‌സ് ക്രീം മാറ്റിവെച്ചെന്ന് ആരോപിച്ചുള്ള തർക്കത്തിന് പിന്നാലെയാണ് നിവ്യ അമ്മ സരസുവിനെ...
പ്രധാനമന്ത്രി ഇന്ന് തിരുവനന്തപുരത്ത്; വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും
തിരുവനന്തപുരം: ബിജെപിയുടെ തിരുവനന്തപുരം കോർപറേഷൻ വിജയത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തലസ്‌ഥാനത്ത്. വിമാനത്താവളത്തിൽ നിന്ന് പുത്തരിക്കണ്ടത്തേക്ക് റോഡ് ഷോ നടക്കും. വിവിധ പദ്ധതികളുടെ ഉൽഘാടനവും തിരുവനന്തപുരം നഗരത്തിന്റെ വികസന രേഖയും പ്രഖ്യാപിക്കും.
കേരളത്തിനുള്ള...
ഉമ്മൻചാണ്ടി ദ്രോഹിച്ചതിന് കണക്കില്ല, കുടുംബം തകർത്തു, മക്കളിൽ നിന്ന് അകറ്റി; ഗണേഷ് കുമാർ
തിരുവനന്തപുരം: ചാണ്ടി ഉമ്മന്റെ പരാമർശത്തിന് മറുപടിയുമായി മന്ത്രി ഗണേഷ് കുമാർ. ഉമ്മൻചാണ്ടി തന്നെ ദ്രോഹിച്ചതിന് കണക്കില്ലെന്നും തന്റെ കുടുംബം തകർത്തതിലും മക്കളിൽ നിന്ന് തന്നെ അകറ്റിയതും അദ്ദേഹത്തിന് പങ്കുണ്ടെന്നും ഗണേഷ് കുമാർ ആരോപിച്ചു.
സോളാർ...
മോദിയെത്തും മുൻപ് നിർണായക നീക്കം; ട്വിന്റി 20 എൻഡിഎയിൽ
തിരുവനന്തപുരം: സാബു ജേക്കബിന്റെ നേതൃത്വത്തിലുള്ള ട്വിന്റി 20 പാർട്ടി എൻഡിഎയിൽ. ബിജെപി സംസ്‌ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായി സാബു ജേക്കബ് കൂടിക്കാഴ്‌ച നടത്തിവരികയാണ്. കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം ഇരുവരും മുന്നണി പ്രവേശനം പ്രഖ്യാപിച്ചേക്കും.
കേരള രാഷ്‌ട്രീയത്തിൽ...
ഒന്നര വയസുകാരനെ കടലിലെറിഞ്ഞ് കൊന്ന കേസ്; അമ്മ ശരണ്യക്ക് ജീവപര്യന്തം
കണ്ണൂർ: കാമുകനുമൊത്ത് ജീവിക്കുന്നതിനായി ഒന്നര വയസുകാരനായ മകനെ കടലിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അമ്മ ശരണ്യക്ക് ജീവപര്യന്തം തടവുശിക്ഷ. ഒരുലക്ഷം രൂപ പിഴയും ഒടുക്കണം. തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി കെഎൻ....
സിൽവർ ലൈൻ ഇല്ല; അതിവേഗ റെയിലിന് കേന്ദ്ര നീക്കം, പൊന്നാനിയിൽ ഓഫീസ്
തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി പൂർണമായി തള്ളിക്കൊണ്ട്, കേരളത്തിൽ പുതിയ അതിവേഗ റെയിൽവേപാത നിർമിക്കാനുള്ള നടപടികൾ കേന്ദ്ര റെയിൽവേ മന്ത്രാലയം ഔദ്യോഗികമായി ആരംഭിച്ചു. പദ്ധതിയുടെ വിശദമായ ഡിപിആർ (വിശദ പദ്ധതിരേഖ)...









































