ഉഷയുടെ ശസ്‌ത്രക്രിയ പൂർത്തിയായി, കത്രിക പുറത്തെടുത്തു; പോലീസിന് കൈമാറി
കൊച്ചി: വയറ്റിൽ കത്രിക കുടുങ്ങിയ ഉഷാ ജോസഫുകുട്ടിയുടെ ശസ്‌ത്രക്രിയ പൂർത്തിയായി. ഇന്ന് ഉച്ചയോടെയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ശസ്‌ത്രക്രിയ പൂർത്തിയാക്കി വയറ്റിൽ നിന്ന് കത്രിക പുറത്തെടുത്തത്. ഈ കത്രിക കേസ് അന്വേഷിക്കുന്ന അമ്പലപ്പുഴ...
കോൺഗ്രസ് വിട്ട് ആർ.രശ്‌മി; ബിജെപി അംഗത്വം സ്വീകരിച്ചു
തിരുവനന്തപുരം: മഹിളാ കോൺഗ്രസ് നേതാവും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കൊട്ടാരക്കര മണ്ഡലത്തിലെ യുഡിഎഫ് സ്‌ഥാനാർഥിയുമായിരുന്ന ആർ.രശ്‌മി ബിജെപി അംഗത്വം സ്വീകരിച്ചു. മാരാർജി ഭവനിൽ നടന്ന ചടങ്ങിൽ സംസ്‌ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്നാണ്...
‘കൈയും കാലും തല്ലിയൊടിക്കും’; തഹസിൽദാറെ ഭീഷണിപ്പെടുത്തി ദേവികുളം എംഎൽഎ
മൂന്നാർ: കയ്യേറ്റം ഒഴിപ്പിച്ചതിന് സ്‌പെഷ്യൽ തഹസിൽദാറെ ഭീഷണിപ്പെടുത്തി ദേവികുളം എംഎൽഎ അഡ്വ. എ. രാജ. സ്‌പെഷ്യൽ തഹസിൽദാർ സിവി. ഗായത്രിയെയാണ് എംഎൽഎ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്.
ഉദ്യോഗസ്‌ഥർ മര്യാദയ്‌ക്ക് നിന്നില്ലെങ്കിൽ അവരുടെ കൈയും കാലും...
നാടൻപാട്ട് സംഘത്തിന്റെ പിക്കപ്പ് വാൻ മരത്തിലിടിച്ചു; ഗായികയ്‌ക്ക് ദാരുണാന്ത്യം
ശാസ്‌താംകോട്ട: നാടൻപാട്ട് സംഘത്തിന്റെ പിക്കപ്പ് വാൻ മരത്തിലിടിച്ച് ഗായികയ്‌ക്ക് ദാരുണാന്ത്യം. കടയ്‌ക്കൽ ചിതറ മാടൻകാവ് ലക്ഷ്‌മി ഭവനത്തിൽ ബാലുവിന്റെയും ഷീബയുടെയും മകൾ ലക്ഷ്‌മി (20) ആണ് മരിച്ചത്. രാവിലെ കൊട്ടാരക്കര- ഭരണിക്കാവ് പ്രധാന...
വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; ഉഷയുടെ ശസ്‌ത്രക്രിയ ഇന്ന്, ഡോക്‌ടർക്കെതിരെ കേസ്
ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്‌ത്രക്രിയക്കിടെ പുന്നപ്ര തെക്ക് നാൽപ്പതിൽച്ചിറ ഉഷ ജോസഫുകുട്ടിയുടെ (51) വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ചികിൽസിച്ച ഡോക്‌ടർക്കെതിരെ കേസെടുത്തു. ആലപ്പുഴ മെഡിക്കൽ കോളേജിലെ ഗൈനക്കോളജി വിഭാഗം...
എസ്‌ഐആർ; അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു, ഒമ്പതുലക്ഷം പേർ പുറത്ത്
തിരുവനന്തപുരം: തീവ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിന്റെ (എസ്‌ഐആർ) അവസാന ഘട്ടവും പൂർത്തിയായി. 2025 ഒക്‌ടോബറിലെ വോട്ടർപട്ടികയിൽ നിന്ന് ഏകദേശം ഒമ്പത് ലക്ഷത്തോളം പേർ പുറത്തായി. ഒക്‌ടോബറിൽ പ്രസിദ്ധീകരിച്ച പട്ടികയിൽ 2.78 കോടി വോട്ടർമാരാണ് ഉണ്ടായിരുന്നത്.
എസ്‌ഐആർ...
ശബരിമല സ്വർണക്കൊള്ള; എ. പത്‌മകുമാറിന് ജാമ്യം, പുറത്തിറങ്ങാനാകില്ല
കൊല്ലം: ശബരിമലയിലെ കട്ടിളപ്പാളികൾ കടത്തിയ കേസിൽ സിപിഎം നേതാവും ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ടുമായ എ. പത്‌മകുമാറിന് ജാമ്യം. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണപ്പാളികൾ കടത്തിയ കേസിൽ...
പാനൂരിൽ സ്‍ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ജെസിബി ഡ്രൈവർക്ക് പരിക്ക്
കണ്ണൂർ: പാനൂരിൽ മണ്ണ് മാറ്റുന്നതിനിടെ സ്‍ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ജെസിബി ഡ്രൈവർക്ക് പരിക്ക്. കൊളവല്ലൂർ മേപ്പാട്ട് വീട്ടുപറമ്പിൽ ഇന്ന് രാവിലെ ഒമ്പതരയോടെയാണ് സ്‍ഫോടനം ഉണ്ടായത്. സ്‌റ്റീൽ ബോംബാണ് പൊട്ടിയതെന്നാണ് പ്രാഥമിക വിവരം.
അബ്‌ദുൽ സലാമിന്റെ...







































