ഇന്ന് മകരവിളക്ക്; ഒരുക്കങ്ങൾ പൂർണം, ഇതുവരെ എത്തിയത് 51 ലക്ഷം തീർഥാടകർ
ശബരിമല: പൊന്നമ്പലമേട്ടിൽ ഇന്ന് മകരജ്യോതി തെളിയും. ഉച്ചകഴിഞ്ഞ് 3.08ന് ആണ് മകരസംക്രമപൂജ. തിരുവാഭരണ ഘോഷയാത്ര വൈകീട്ട് 6.25ന് സന്നിധാനത്തെത്തും. സോപാനത്ത് തന്ത്രി കണ്‌ഠരര് മഹേഷ് മോഹനരും മേൽശാന്തി ഇഡി പ്രസാദ് നമ്പൂതിരിയും ചേർന്ന്...
ഒമ്പത് റൂട്ടുകളിൽ അമൃത് ഭാരത് എക്‌സ്‌പ്രസ്; കേരളത്തിനില്ല, ബംഗാളിന് മുൻഗണന
ന്യൂഡെൽഹി: ഒമ്പത് റൂട്ടുകളിൽ അമൃത് ഭാരത് എക്‌സ്‌പ്രസ് ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. മന്ത്രി അശ്വിനി വൈഷ്‌ണവാണ് പ്രഖ്യാപനം നടത്തിയത്. തിരഞ്ഞെടുപ്പ് നടക്കുന്ന ബംഗാളിനാണ് മുന്തിയ പരിഗണന. തമിഴ്‌നാടും പരിഗണിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ, കേരളത്തിൽ...
തിരുവനന്തപുരം കോർപറേഷൻ വികസന രേഖാ പ്രഖ്യാപനം; പ്രധാനമന്ത്രി 23ന് എത്തും
തിരുവനന്തപുരം: കോർപറേഷൻ ഭരണം ബിജെപി പിടിച്ചെടുത്തതിന് പിന്നാലെ, പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തുന്നു. ഈമാസം 23നാണ് പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്തുന്നത്. നഗരസഭാ ഭരണം കിട്ടിയതിന് ശേഷമുള്ള നഗരത്തിന്റെ സമഗ്രമായ വികസനരേഖാ പ്രഖ്യാപനം പ്രധാനമന്ത്രി നടത്തും.
നഗരത്തിന്റെ...
ഷൂട്ടിങ് അടക്കം നിർത്തിവെക്കും; സിനിമാ മേഖലയിൽ ജനുവരി 21ന് സൂചനാ പണിമുടക്ക്
കൊച്ചി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ജനുവരി 21ന് സൂചനാ പണിമുടക്ക് നടത്താൻ സിനിമാ സംഘടനകളുടെ തീരുമാനം. തിയേറ്ററുകൾ അടച്ചിടും. ഷൂട്ടിങ് അടക്കം നിർത്തിവെച്ചാണ് പണിമുടക്ക്. ഫിലിം ചേംബർ, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ തുടങ്ങിയ സംഘടനകൾ...
‘ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല, അതിർത്തിക്കപ്പുറം ഭീകര പരിശീലന ക്യാമ്പുകൾ’
ന്യൂഡെൽഹി: ഓപ്പറേഷൻ സിന്ദൂർ രാജ്യത്തിന്റെ കരുത്തും നിശ്‌ചയദാർഢ്യവും തെളിയിച്ചെന്ന് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. ഓപ്പറേഷൻ സിന്ദൂറിലൂടെ പാക്കിസ്‌ഥാന്റെ ആണവ ഭീഷണി തകർത്തു. മൂന്ന് സേനകൾക്കും സർക്കാർ പൂർണ സ്വാതന്ത്ര്യം നൽകി....
ആരിക്കാടി ടോൾ പിരിവ്; ജനകീയ സമരം ആരംഭിച്ചു, സ്‌ഥലത്ത് പോലീസ് കാവൽ
കാസർഗോഡ്: ദേശീയപാത തലപ്പാടി-ചെർക്കള റീച്ചിലെ ആരിക്കാടി ടോൾ പ്ളാസയിൽ ടോൾ പിരിക്കുന്നതിനെതിരെ ജനകീയ സമരം ആരംഭിച്ചു. അനിശ്‌ചിതകാല സമരം കണക്കിലെടുത്ത് സ്‌ഥലത്ത് ശക്‌തമായ പോലീസ് കാവൽ ഏർപ്പെടുത്തി. മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്‌റഫിന്റെ...
എപ്പോഴും മനുഷ്യ പക്ഷത്ത്; സിപിഎം മുൻ എംഎൽഎ ഐഷാ പോറ്റി കോൺഗ്രസിൽ
തിരുവനന്തപുരം: സിപിഎം ബന്ധം ഉപേക്ഷിച്ച്, മുൻ എംഎൽഎ ഐഷാ പോറ്റി കോൺഗ്രസിൽ ചേർന്നു. കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ് ലോക്‌ഭവന് മുന്നിൽ നടത്തുന്ന രാപ്പകൽ സമരപ്പന്തലിലെത്തിയ ഐഷാ പോറ്റിയെ എഐസിസി ജനറൽ സെക്രട്ടറി കെസി...
ഇടതിൽ തുടരും, അഭ്യൂഹങ്ങൾക്ക് ഇടമില്ല, യഥാർഥ നിലപാട് ജോസിന്റേത്; റോഷി അഗസ്‌റ്റിൻ
തിരുവനന്തപുരം: കേരളാ കോൺഗ്രസിന്റെ മുന്നണിമാറ്റം സംബന്ധിച്ച അഭ്യൂഹങ്ങൾ തള്ളി മന്ത്രി റോഷി അഗസ്‌റ്റിൻ. അഭ്യൂഹങ്ങൾക്ക് കേരള കോൺഗ്രസിൽ ഇടമില്ലെന്നും യഥാർഥ നിലപാട് ജോസ് കെ. മാണിയുടെ ഫേസ്ബുക്ക് കുറിപ്പിൽ ഉണ്ടെന്നും റോഷി അഗസ്‌റ്റിൻ...









































