പേരാമ്പ്ര സംഘർഷം; ഇന്ന് സംസ്‌ഥാന വ്യാപകമായി പ്രതിഷേധിക്കാൻ കോൺഗ്രസ്
കോഴിക്കോട്: പേരാമ്പ്രയിൽ യുഡിഎഫ്- സിപിഐഎം പ്രതിഷേധങ്ങൾക്കിടെ ഉണ്ടായ സംഘർഷത്തിൽ ഷാഫി പറമ്പിൽ എംപിക്ക് പരിക്കേറ്റതിൽ കോൺഗ്രസ് ഇന്ന് സംസ്‌ഥാന വ്യാപകമായി പ്രതിഷേധിക്കും. മൂന്നുമണിക്ക് പേരാമ്പ്രയിൽ പ്രതിഷേധ സംഗമം നടക്കും. കോഴിക്കോട് ഐജി ഓഫീസിലേക്കും...
പേരാമ്പ്രയിൽ എൽഡിഎഫ്-യുഡിഎഫ് സംഘർഷം; ഷാഫി പറമ്പിൽ എംപിക്ക് പരിക്ക്
കോഴിക്കോട്: പേരാമ്പ്രയിൽ എൽഡിഎഫ്-യുഡിഎഫ് സംഘർഷം. പേരാമ്പ്ര സികെജിഎം കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കത്തിന്റെ തുടർച്ചയായി യുഡിഎഫും ഡിവൈഎഫ്‌ഐയും നടത്തിയ പ്രകടനമാണ് സംഘർഷത്തിൽ കലാശിച്ചത്. പോലീസ് നടത്തിയ കണ്ണീർവാതക പ്രയോഗത്തിലും ലാത്തിച്ചാർജിലും ഷാഫി...
‘മുനമ്പത്തേത് വഖഫ് ഭൂമിയല്ല’; നിർണായക ഉത്തരവുമായി ഹൈക്കോടതി
കൊച്ചി: മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് നിരീക്ഷിച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. 1950ലെ ആധാരപ്രകാരം ഇത് ഫറൂഖ് കോളേജിനുള്ള ദാനമാണെന്നും ഭൂമി തിരിച്ചെടുക്കാനുള്ള വ്യവസ്‌ഥ വന്നതോടെ ഭൂമി വഖഫ് അല്ലാതായെന്നും കോടതി വ്യക്‌തമാക്കി.
മുനമ്പത്തെ ഭൂമി...
തളിപ്പറമ്പ് തീപിടിത്തം; 50 കോടിയുടെ നഷ്‌ടം, കേസെടുത്ത് പോലീസ്
കണ്ണൂർ: തളിപ്പറമ്പിലെ കെവി കോംപ്ളക്‌സിലുണ്ടായ തീപിടിത്തത്തിൽ പോലീസ് കേസെടുത്തു. ആദ്യം തീപിടിത്തമുണ്ടായ മാക്‌സ് ക്രോ ചെരുപ്പ് കടയുടമ പിപി മുഹമ്മദ് റിഷാദിന്റെ പരാതിയിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. കെവി കോംപ്ളക്‌സിലുണ്ടായ തീപിടിത്തത്തിൽ ഏകദേശം...
സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കേന്ദ്ര സഹായം വേണം; പ്രധാനമന്ത്രിയെ കണ്ട് മുഖ്യമന്ത്രി
ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്‌ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്‌ഥാനം ഇന്ന് അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രശ്‌നങ്ങളും ഏറെക്കാലമായി ഉന്നയിക്കുന്ന സുപ്രധാന വിഷയങ്ങളും മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു. ഡെൽഹിയിൽ വെച്ചായിരുന്നു കൂടിക്കാഴ്‌ച.
സംസ്‌ഥാനത്തിന്റെ സാമ്പത്തിക...
ശബരിമല സ്വർണം പൂശലിൽ തിരിമറി; കേസെടുത്ത് അന്വേഷിക്കണമെന്ന് ഹൈക്കോടതി
കൊച്ചി: ശബരിമല ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണം പൂശലുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ നിർണായക ഉത്തരവുമായി ഹൈക്കോടതി. ശബരിമല സ്വർണക്കൊള്ളയിൽ കേസ് രജിസ്‌റ്റർ ചെയ്‌ത് അന്വേഷണം ആരംഭിക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകി. സ്വർണം പൂശലിൽ തിരിമറി...
കണ്ണൂരിൽ പാചക വാതകം ചോർന്ന് തീപിടിത്തം; നാലുപേർക്ക് പൊള്ളലേറ്റു
കണ്ണൂർ: പഴയങ്ങാടിയിൽ പാചക വാതകം ചോർന്നുണ്ടായ തീപിടിത്തത്തിൽ നാല് ഇതര സംസ്‌ഥാന തൊഴിലാളികൾക്ക് പൊള്ളലേറ്റു. രണ്ടാളുടെ നില ഗുരുതരമാണ്. ഒഡിഷ കുർദ് സ്വദേശികളായ ശിവ ബഹ്‌റ (35), നിഗം ബഹ്‌റ (40), സുഭാഷ്...
ഫിലിപ്പീൻസിൽ അതിശക്‌തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്, ജനങ്ങളെ ഒഴിപ്പിക്കുന്നു
മനില: ഫിലിപ്പീൻസിൽ അതിശക്‌തമായ ഭൂചലനം. റിക്‌ടർ സ്കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തി. പ്രാദേശിക സമയം രാവിലെ 9.43നായിരുന്നു ഭൂചലനം. ദാവോ ഓറിയന്റലിലെ മനായ് ടൗൺ തീരത്തോട് ചേർന്ന് സമുദ്രത്തിൽ പത്ത് കിലോമീറ്റർ ആഴത്തിലാണ്...








































