വിഴിഞ്ഞം തിരിച്ചുപിടിച്ച് യുഡിഎഫ്; കെഎച്ച് സുധീർ ഖാൻ വിജയിച്ചു
തിരുവനന്തപുരം: കോർപറേഷനിലെ എൽഡിഎഫിന്റെ സിറ്റിങ് സീറ്റായ വിഴിഞ്ഞം തിരിച്ചുപിടിച്ച് യുഡിഎഫ്. 83 വോട്ടിന്റെ ഭൂരിപക്ഷത്തിൽ യുഡിഎഫ് സ്‌ഥാനാർഥി കെഎച്ച് സുധീർ ഖാൻ വിജയിച്ചു. 2902 വോട്ടാണ് സുധീർ ഖാന് ലഭിച്ചത്. ഇതോടെ തിരുവനന്തപുരം...
ഒരുകിലോമീറ്റർ ഓടി, ആറ്റിലേക്ക് ചാടി; ഒഴുക്കിൽപ്പെട്ട ബാലന് രക്ഷകനായി അക്ഷയ്
മൂലമറ്റം ത്രിവേണി സംഗമത്തിൽ ഒഴുക്കിൽപ്പെട്ട ബാലനെ പ്രദേശവാസിയായ യുവാവ് സാഹസികമായി രക്ഷപ്പെടുത്തി. വെള്ളത്തിൽ മുങ്ങിത്താഴ്‌ന്ന ആദി പി. രതീഷിന് (14) ആണ് അയൽവാസി അക്ഷയ് (22) രക്ഷകനായത്.
മൂലമറ്റത്ത് ആംബുലൻസ് ഡ്രൈവറായ താഴത്തുമനയ്‌ക്കൽ രതീഷിന്റെ...
കേരളാ കോൺഗ്രസിൽ ഭിന്നത? ‘തുടരും’ പോസ്‌റ്റുമായി റോഷി അഗസ്‌റ്റിൻ, ജോസ് കെ. മാണി ഇല്ല
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഇടതുമുന്നണി തിങ്കളാഴ്‌ച നടത്തിയ ഏകദിന സത്യഗ്രഹത്തിൽ നിന്നുള്ള ചിത്രം 'തുടരും' എന്ന അടിക്കുറിപ്പോടെ സാമൂഹിക മാദ്ധ്യമങ്ങളിൽ പങ്കുവെച്ച് ജലവിഭവ മന്ത്രി റോഷി അഗസ്‌റ്റിൻ. മന്ത്രിയുടെ പാർട്ടിയായ...
തൃശൂർ ഇനി കലയുടെ പൂരപ്പറമ്പ്; സംസ്‌ഥാന സ്‌കൂൾ കലോൽസവത്തിന് നാളെ തിരിതെളിയും
തൃശൂർ: കലയുടെ പൂരപ്പറമ്പായി തൃശൂർ മാറാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രം ബാക്കി. 64ആംമത് സംസ്‌ഥാന സ്‌കൂൾ കലോൽസവത്തിന് തൃശൂരിൽ നാളെ കർട്ടനുയരും. നാളെ മുതൽ 18 വരെയാണ് കലാമേളം. 25 വേദികളിലായി...
‘അധിക തീരുവ ചുമത്തും’; ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്ക് ട്രംപിന്റെ താക്കീത്
വാഷിങ്ടൻ: ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്ക് 25% തീരുവ ഏർപ്പെടുത്തുമെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇതോടെ വ്യാപാര രംഗത്തും ഇറാനെതിരെ കടുത്ത സമ്മർദ്ദമാണ് ട്രംപ് ഉയർത്തുന്നത്. നേരത്തെ, ഇറാനിൽ സൈനിക ഇടപെടൽ...
‘ലവ് യു ടൂ മൂൺ ആൻഡ് ബാക്ക്’; അതിജീവിതയ്‌ക്ക് ഐക്യദാർഢ്യവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിതയ്‌ക്ക് ഐക്യദാർഢ്യവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. 'ലവ് യു ടൂ മൂൺ ആൻഡ് ബാക്ക്' എന്നെഴുതിയ കപ്പുമായാണ് മുഖ്യമന്ത്രിയുടെ ഐക്യദാർഢ്യം. ഇന്ന് തിരുവനന്തപുരത്ത് നടത്തിയ സത്യഗ്രഹത്തിലാണ് മുഖ്യമന്ത്രി...
കേരളാ വിസിക്ക് തിരിച്ചടി; അനിൽകുമാറിന് നൽകിയ കുറ്റാരോപണ നോട്ടീസിന് സ്‌റ്റേ
കൊച്ചി: കേരളാ യൂണിവേഴ്‌സിറ്റിയിലെ രജിസ്‌ട്രാർ-വിസി തർക്കത്തിൽ വിസിക്ക് തിരിച്ചടി. മുൻ രജിസ്‌ട്രാർ ഡോ. കെഎസ് അനിൽകുമാറിന് നൽകിയ കുറ്റാരോപണ നോട്ടീസ് ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. നോട്ടീസിൻമേൽ തുടർനടപടികൾ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
മുൻ രജിസ്‌ട്രാർ...
കരൂർ ദുരന്തം; വിജയ്‌യുടെ മൊഴിയെടുപ്പ് പൂർത്തിയായി, നാളെയും ഹാജരാകാൻ നോട്ടീസ്
ന്യൂഡെൽഹി: കരൂരിൽ തമിഴക വെട്രി കഴകം (ടിവികെ) റാലിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് 41 പേർ മരിച്ച സംഭവത്തിൽ നടനും ടിവികെ നേതാവുമായി വിജയ്‌യെ ചോദ്യം ചെയ്‌ത് സിബിഐ. ആറുമണിക്കൂർ നീണ്ട ചോദ്യം...









































