ഇസ്രയേൽ ഇനി ഖത്തറിനെ ആക്രമിക്കില്ല, നെതന്യാഹു ഉറപ്പ് നൽകി; ട്രംപ്
വാഷിങ്ടൻ: ഇസ്രയേൽ ഇനി ഖത്തറിനെ ആക്രമിക്കില്ലെന്ന് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇക്കാര്യത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ഉറപ്പ് നൽകിയെന്നും ട്രംപ് പറഞ്ഞു. ഖത്തറിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തെ കുറിച്ച് ബെന്യാമിൻ...
അടിപ്പാതയിലേക്ക് ഇടിച്ചുകയറി; കെഎസ്ആർടിസി അപകടത്തിൽപ്പെട്ട് 28 പേർക്ക് പരിക്ക്
ആലപ്പുഴ: ചേർത്തലയിൽ കെഎസ്ആർടിസി സ്വിഫ്‌റ്റ് ബസ് അപകടത്തിൽപ്പെട്ട് 28 പേർക്ക് പരിക്ക്. കോയമ്പത്തൂർ-തിരുവനന്തപുരം ബസാണ് അപകടത്തിൽപ്പെട്ടത്. ദേശീയപാതയിലെ അടിപ്പാതയിലേക്ക് ബസ് ഇടിച്ചു കയറുകയായിരുന്നു. ഇന്ന് പുലർച്ചെ നാലരയോടെയാണ് അപകടം.
ദേശീയപാതാ നിർമാണം നടക്കുന്നതിനാൽ വച്ചിരിക്കുന്ന...
‘സുശീല കാർക്കി രാജിവെക്കണം’; പ്രതിഷേധവുമായി ജെൻ സീയിലെ ഒരു വിഭാഗം
കാഠ്‌മണ്ഡു: നേപ്പാളിൽ ഇടക്കാല പ്രധാനമന്ത്രിയായി ചുമതലയേറ്റ സുശീല കാർക്കിക്കെതിരെ പ്രതിഷേധവുമായി ജെൻ സീ സമരക്കാരിലെ ഒരു വിഭാഗം. തങ്ങളുമായി കൂടിയാലോചിക്കാതെ പ്രധാനമന്ത്രി പുതിയ മന്ത്രിമാരെ നിയമിച്ചതാണ് ഇവരെ ചൊടിപ്പിച്ചത്. കൊല്ലപ്പെട്ടവരുടെ പേരിൽ രാഷ്‌ട്രീയം...
‘ഒറ്റപ്പെട്ട സംഭവങ്ങൾ, പല കാര്യങ്ങളും പർവതീകരിക്കുന്നു’; പോലീസ് അതിക്രമങ്ങളിൽ മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്തെ പോലീസ് അതിക്രമങ്ങളിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ചില ഒറ്റപ്പെട്ട സംഭവങ്ങൾ മാത്രമാണ് പുറത്തുവന്നതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. വിവരങ്ങളുടെ അടിസ്‌ഥാനത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിച്ച് വരികയാണെന്നും പോലീസിന്റെ ഭാഗത്തുനിന്ന് തെറ്റായ...
ഇന്ത്യ-യുഎസ് വ്യാപാര ചർച്ച നാളെ; പ്രതിനിധി ഇന്ന് ഡെൽഹിയിലെത്തും
ന്യൂഡെൽഹി: ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾ നാളെ വീണ്ടും തുടങ്ങും. യുഎസ് വാണിജ്യ ഉപപ്രതിനിധി ബ്രെൻഡൻ ലിഞ്ച് ഇന്ന് രാത്രിയോടെ ഡെൽഹിയിലെത്തും. ഉഭയകക്ഷി വ്യാപാര ധാരണകൾ സംബന്ധിച്ച് വാണിജ്യ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി രാജേഷ്...
‘ഖത്തർ ആക്രമണം ഇസ്രയേലിന്റെ സ്വതന്ത്ര തീരുമാനം; പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു’
ജറുസലേം: ഖത്തറിലെ ആക്രമണത്തിന്റെ പൂർണ ഉത്തരവാദിത്തം ഇസ്രയേൽ ഏറ്റെടുക്കുന്നുവെന്ന് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഖത്തറിലെ ആക്രമണം ഇസ്രയേലിന്റെ സ്വതന്ത്ര തീരുമാനമാണെന്നും യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ നെതന്യാഹു പ്രതികരിച്ചു.
ഹമാസിനെ...
കേരളത്തിലൂടെ സർവീസ് നടത്തുന്ന സ്‌പെഷ്യൽ ട്രെയിനുകൾ ഡിസംബർ വരെ നീട്ടി
തിരുവനന്തപുരം: ബെംഗളൂരുവിനും തിരുവനന്തപുരം നോർത്തിനുമിടയിൽ സർവീസ് നടത്തുന്ന വിവിധ സ്‌പെഷ്യൽ ട്രെയിനുകൾ ഡിസംബർ വരെ നീട്ടിയതായി സൗത്ത് വെസ്‌റ്റേൺ റെയിൽവേ അറിയിച്ചു. ബെംഗളൂരു എസ്എംവിടിയിൽ നിന്ന് തിരുവനന്തപുരം നോർത്തിലേക്ക് വെള്ളിയാഴ്‌ചകളിൽ സർവീസ് നടത്തുന്ന...
ജാർഖണ്ഡിൽ ഏറ്റുമുട്ടൽ; മൂന്ന് മാവോയിസ്‌റ്റ് നേതാക്കളെ വധിച്ച് സുരക്ഷാ സേന
റാഞ്ചി: ജാർഖണ്ഡിൽ മാവോയിസ്‌റ്റുകളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ. മൂന്ന് മാവോയിസ്‌റ്റ് നേതാക്കളെ സുരക്ഷാ സേന വധിച്ചു. ഇന്ന് രാവിലെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഒരുകോടി രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്ന സഹ്‌ദിയോ സോറനെയാണ് സേന...








































