കാറും മിനി ലോറിയും കൂട്ടിയിടിച്ച് അപകടം; അധ്യാപികയ്‌ക്ക് ദാരുണാന്ത്യം
കണ്ണൂർ: കുറുവയിൽ കാറും മിനി ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വയനാട് സ്വദേശിയായ അധ്യാപിക മരിച്ചു. കൽപ്പറ്റ തെക്കുംതറ ചോലപ്പുറം വീട്ടിയേരി വീട്ടിൽ ശ്രീനിത ജിജിലേഷ് (32) ആണ് മരിച്ചത്. കൽപ്പറ്റ എൻഎസ്എസ് സ്‌കൂൾ...
ചൈനയുടെ ഭീഷണിക്ക് മറുപടി നൽകാൻ ഇന്ത്യ; ബ്രഹ്‌മപുത്രയിൽ കൂറ്റൻ അണക്കെട്ട് നിർമിക്കും
ന്യൂഡെൽഹി: അതിർത്തിയോട് ചേർന്ന് ടിബറ്റിൽ ബ്രഹ്‌മപുത്ര നദിക്ക് കുറുകെ ഭീമൻ അണക്കെട്ട് നിർമിക്കുന്ന ചൈനയുടെ ഭീഷണിയെ മറികടക്കാൻ ബ്രഹ്‌മപുത്രയിൽ മറ്റൊരു കൂറ്റൻ അണക്കെട്ട് നിർമിക്കാനുള്ള നീക്കത്തിൽ കേന്ദ്ര സർക്കാർ. അരുണാചൽ പ്രദേശിലെ ദിബാങ്ങിലാകും...
‘മൃദു സമീപനം ഇനിയുണ്ടാകില്ല’; ഇന്ത്യൻ വംശജന്റെ കൊലപാതകത്തിൽ ട്രംപ്
വാഷിങ്ടൻ: ടെക്‌സസിലെ ഡാലസിൽ ഇന്ത്യൻ വംശജനായ ചന്ദ്ര മൗലിയെ (നാഗമല്ലയ്യ-50) ഭാര്യയുടെയും മകന്റെയും മുന്നിലിട്ട് കഴുത്തറുത്ത് ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്.
രാജ്യത്ത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യമാണ്...
5 വർഷം ഇസ്‌ലാം മതം പിന്തുടരേണ്ട; വഖഫ് നിയമഭേദഗതിക്ക് ഭാഗിക സ്‌റ്റേ
ന്യൂഡെൽഹി: വഖഫ് നിയമഭേദഗതിക്ക് സുപ്രീം കോടതിയുടെ ഭാഗിക സ്‌റ്റേ. നിയമവുമായി ബന്ധപ്പെട്ട ചില വ്യവസ്‌ഥകളിൽ മാത്രമാണ് സ്‌റ്റേ അനുവദിക്കാൻ കോടതി തയ്യാറായത്. അഞ്ചുവർഷത്തോളം ഇസ്‌ലാം മതവിശ്വാസം പിന്തുടരുന്നവർക്ക് മാത്രമേ വഖഫ് നൽകാൻ കഴിയൂ...
വിവാദങ്ങൾക്കിടെ രാഹുൽ നിയമസഭയിൽ; നൽകിയത് പിവി അൻവറിന്റെ മുൻ സീറ്റ്
തിരുവനന്തപുരം: ലൈംഗികാരോപണ പരാതികൾ ഉയർന്നതിന് പിന്നാലെ സസ്‌പെൻഡ് ചെയ്‌ത പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിലെത്തി. യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷനോപ്പമാണ് രാഹുൽ സഭയിൽ എത്തിയത്. സിപിഎം ബന്ധം അവസാനിപ്പിച്ചതിന് ശേഷം പിവി...
കെഎസ്‌യു പ്രവർത്തകരെ മുഖംമൂടി ധരിപ്പിച്ചു; വടക്കാഞ്ചേരി എസ്എച്ച്ഒയെ സ്‌ഥലം മാറ്റി
തൃശൂർ: കെഎസ്‌യു പ്രവർത്തകരെ മുഖംമൂടി ധരിപ്പിച്ച് കോടതിയിൽ ഹാജരാക്കിയ സംഭവത്തിൽ നടപടി. വടക്കാഞ്ചേരി എസ്എച്ച്ഒ യുകെ ഷാജഹാനെ സ്‌ഥലം മാറ്റി. പോലീസ് ആസ്‌ഥാനത്തേക്കാണ് സ്‌ഥലം മാറ്റം. പോലീസ് നടപടിയെ രൂക്ഷമായി വിമർശിച്ച മജിസ്‌ട്രേറ്റ്...
നേപ്പാളിൽ കൊല്ലപ്പെട്ടവർ രക്‌തസാക്ഷികൾ, കുടുംബത്തിന് പത്തുലക്ഷം; പ്രധാനമന്ത്രി
കാഠ്‌മണ്ഡു: നേപ്പാളിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരെ രക്‌തസാക്ഷികൾ ആയി പ്രഖ്യാപിക്കുമെന്ന് ഇടക്കാല പ്രധാനമന്ത്രിയായി ചുമതലയേറ്റ സുശീല കാർക്കി. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് പത്തുലക്ഷം നേപ്പാളി രൂപ ആശ്വാസധനമായി നൽകാനും പരിക്കേറ്റവരുടെ ആശുപത്രി ചിലവുകൾ...
പണത്തിന്റെ പേരിൽ തർക്കം; യുവാവ് മുത്തച്ഛനെ കുത്തിക്കൊലപ്പെടുത്തി
തിരുവനന്തപുരം: ഇടിഞ്ഞാർ മൈലാടുംകുന്നിൽ യുവാവ് മുത്തച്ഛനെ കുത്തിക്കൊലപ്പെടുത്തി. ക്ഷേത്ര പൂജാരിയായ മൈലാടുംകുന്നിൽ രാജേന്ദ്രൻ കാണിയാണ് (58) കൊല്ലപ്പെട്ടത്. പ്രതി സന്ദീപിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ഇന്ന് വൈകീട്ട് 5.30ഓടെയാണ് സംഭവം. രാജേന്ദ്രൻ കാണിയുടെ...








































