നേപ്പാളിൽ ‘ജെൻ സി’ പ്രക്ഷോഭം ആളിക്കത്തുന്നു; പ്രധാനമന്ത്രി രാജിവെച്ചു
കാഠ്‌മണ്ഡു: നേപ്പാൾ പ്രധാനമന്ത്രി കെപി ശർമ ഒലി രാജിവെച്ചു. നേപ്പാളിൽ ജെൻ സി പ്രക്ഷോഭം ശക്‌തമായതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ രാജി. സാമൂഹിക മാദ്ധ്യമങ്ങളുടെ വിലക്ക് പിൻവലിച്ചെങ്കിലും പ്രക്ഷോഭം രണ്ടാം ദിനവും മാറ്റമില്ലാതെ തുടരുകയാണ്....
പാലിയേക്കര ടോൾ പിരിവ് തടഞ്ഞത് നീട്ടി; കലക്‌ടർ നാളെ ഹാജരാകണമെന്ന് ഹൈക്കോടതി
കൊച്ചി: പാലിയേക്കരയിലെ ടോൾ പിരിവ് തടഞ്ഞത് നീട്ടി ഹൈക്കോടതി. ഇടപ്പള്ളി- മണ്ണൂത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിൽ വീഴ്‌ച വരുത്തിയതിനാലാണ് ഹൈക്കോടതി ടോൾപിരിവ് താൽക്കാലികമായി തടഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് തൃശൂർ ജില്ലാ കലക്‌ടർ നാളെ...
മീനംകൊല്ലിയിൽ 15കാരി ജീവനൊടുക്കിയ സംഭവം; പോലീസ് അന്വേഷണം തുടരുന്നു
പുൽപ്പള്ളി: 15 വയസുകാരിയെ പുൽപ്പള്ളി ടൗൺ പരിസരത്തെ തോട്ടത്തിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം തുടരുന്നു. മീനംകൊല്ലി കനിഷ്‌ക നിവാസിൽ കനിഷ്‌ക (ചിപ്പി- 15) യെയാണ് ഇന്നലെ ഉച്ചയോടെ തൂങ്ങിമരിച്ച...
എന്നാലും എന്റെ പൊന്നേ….ചരിത്രത്തിൽ ആദ്യമായി സ്വർണവില 80,000 കടന്നു
കേരളത്തിൽ ഇന്ന് സ്വർണവില സർവകാല റെക്കോർഡിൽ. ചരിത്രത്തിൽ ആദ്യമായി പവന് 80,000ത്തിന് മുകളിലെത്തി. ഗ്രാം വില 10,000 രൂപയെന്ന നാഴികക്കല്ലും ഭേദിച്ചു. ഇന്ന് ഒറ്റദിവസം 1000 രൂപയാണ് കൂടിയത്. ഇതോടെ ഒരുപവൻ വില...
‘മാല മോഷണം പോയിട്ടേ ഇല്ല, ബിന്ദുവിനെ മോഷ്‌ടാവാക്കാൻ പോലീസ് കഥ മെനഞ്ഞു’
തിരുവനന്തപുരം: പേരൂർക്കടയിൽ മോഷണക്കുറ്റം ആരോപിച്ച് വീട്ടുജോലിക്കാരിയായ ദളിത് യുവതിയെ കുടുക്കാൻ ശ്രമിച്ച കേസിൽ നിർണായക വഴിത്തിരിവ്. കേസിൽ പുനരന്വേഷണം നടത്തിയ പത്തനംതിട്ട ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി വിദ്യാധരന്റെ അന്വേഷണ റിപ്പോർട്ടിലാണ്, പോലീസിനെതിരെ ഗുരുതരമായ...
പ്രതിഷേധം ശക്‌തം; സാമൂഹിക മാദ്ധ്യമ നിരോധനം നീക്കി നേപ്പാൾ സർക്കാർ
കാഠ്‌മണ്ഡു: നേപ്പാളിൽ യുവാക്കളുടെ പ്രതിഷേധം ശക്‌തമായതിന് പിന്നാലെ മുട്ടുമടക്കി സർക്കാർ. സാമൂഹിക മാദ്ധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ നിരോധനം നേപ്പാൾ സർക്കാർ നീക്കി. നേപ്പാൾ വാർത്താവിനിമയകാര്യ മന്ത്രി പൃഥ്‌വി ശുഭ ഗുരുങ് ആണ് ഇക്കാര്യം അറിയിച്ചത്....
ആരാകും പുതിയ ഉപരാഷ്‌ട്രപതി? തിരഞ്ഞെടുപ്പ് ഇന്ന്
ന്യൂഡെൽഹി: രാജ്യത്തിന്റെ പുതിയ ഉപരാഷ്‌ട്രപതിയെ ഇന്നറിയാം. രാവിലെ പത്തുമണിക്ക് വോട്ടെടുപ്പ് ആരംഭിക്കും. വൈകീട്ട് ആറിനാണ് വോട്ടെണ്ണൽ. ബി. സുദർശൻ റെഡ്‌ഡി പ്രതിപക്ഷത്തിന്റെ ഉപരാഷ്‌ട്രപതി സ്‌ഥാനാർഥിയായും സിപി രാധാകൃഷ്‌ണൻ എൻഡിഎയുടെ സ്‌ഥാനാർഥിയായും മൽസരിക്കും.
ജൂലൈ 21ന്...
നേപ്പാളിൽ പ്രതിഷേധം കനക്കുന്നു; 19 പേർ കൊല്ലപ്പെട്ടു, ആഭ്യന്തര മന്ത്രി രാജിവച്ചു
കാഠ്‌മണ്ഡു: നേപ്പാളിൽ യുവാക്കളുടെ പ്രതിഷേധം കനക്കുന്നു. പാർലമെന്റിലേക്ക് നടന്ന പ്രതിഷേധ മാർച്ചിന് നേരെ പോലീസ് നടത്തിയ വെടിവയ്‌പ്പിൽ 19 പേർ കൊല്ലപ്പെട്ടു. നാനൂറിലേറെ പേർക്ക് പരിക്കേറ്റു. അഴിമതി അവസാനിപ്പിക്കണമെന്നും സാമൂഹിക മാദ്ധ്യമങ്ങൾക്കുള്ള നിരോധനം...








































