Fri, Feb 6, 2026
21 C
Dubai

സ്വാതന്ത്ര്യദിനത്തിന് ഗണഗീതം പാടിയ സംഭവം; റിപ്പോർട് തേടി വിദ്യാഭ്യാസ മന്ത്രി

തിരൂർ: മലപ്പുറം തിരൂർ ആലത്തിയൂർ കെഎച്ച്എംഎച്ച്എസ് സ്‌കൂളിലെ കുട്ടികൾ സ്വാതന്ത്ര്യദിനത്തിന് ആർഎസ്എസ് ഗണഗീതം പാടിയ സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി റിപ്പോർട് തേടി. അന്വേഷണം നടത്തി റിപ്പോർട് നൽകാൻ വിദ്യാഭ്യാസ ഉപഡയറക്‌ടർക്കാണ്...

‘ഉയർന്ന തീരുവ, യുഎസ് ഉൽപ്പന്നങ്ങൾ ഇന്ത്യയിൽ വിൽക്കാൻ കഴിയാത്ത സ്‌ഥിതി’

വാഷിങ്ടൻ: ഇന്ത്യക്കെതിരെ വീണ്ടും വിമർശനവുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് രംഗത്ത്. ലോകത്തുതന്നെ വളരെ ഉയർന്ന തീരുവ പിരിക്കുന്ന രാജ്യമാണ് ഇന്ത്യയെന്നും, യുഎസ് ഉൽപ്പന്നങ്ങൾ വിൽക്കാൻ കഴിയാത്ത സ്‌ഥിതിയാണെന്നും ട്രംപ് പറഞ്ഞു. ''ഇന്ത്യ തങ്ങളിൽ...

‘ഇന്ത്യ-റഷ്യ ബന്ധത്തെ ബഹുമാനിക്കുന്നു; നല്ല ബന്ധമുണ്ടാക്കാൻ പാക്കിസ്‌ഥാനും ആഗ്രഹം’

ബെയ്‌ജിങ്‌: ഇന്ത്യയും റഷ്യയുമായുള്ള ബന്ധത്തെ ബഹുമാനിക്കുന്നുവെന്ന് പാക്കിസ്‌ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. ചൈനീസ് തലസ്‌ഥാനമായ ബെയ്‌ജിങ്ങിൽ റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിനുമായി നടന്ന കൂടിക്കാഴ്‌ചയിലാണ് ഷെരീഫിന്റെ പരാമർശം. ന്യൂഡെൽഹിയും മോസ്‌കോയുമായുള്ള ബന്ധം തികച്ചും നല്ല...

ഡെൽഹി കലാപക്കേസ്; ഉമർ ഖാലിദ് ഉൾപ്പടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

ന്യൂഡെൽഹി: ഡെൽഹി കലാപക്കേസിൽ പ്രതികളായ ഒമ്പത് പേരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വിദ്യാർഥി നേതാക്കളായ ഉമർ ഖാലിദ്, ഷർജീൽ ഇമാം എന്നിവരുൾപ്പടെയുള്ള ജാമ്യാപേക്ഷയാണ് ഡെൽഹി ഹൈക്കോടതി തള്ളിയത്. ജസ്‌റ്റിസുമാരായ നവീൻ ചൗള, ശൈലേന്ദർ...

പാർട്ടിവിരുദ്ധ പ്രവർത്തനം; കെ. കവിതയെ ബിആർഎസിൽ നിന്ന് പുറത്താക്കി

ഹൈദരാബാദ്: ഭാരത് രാഷ്‌ട്ര സമിതിയിൽ (ബിആർഎസ്) നിന്ന് മകൾ കെ. കവിതയെ പുറത്താക്കി പാർട്ടി അധ്യക്ഷൻ കെ. ചന്ദ്രശേഖര റാവു. പാർട്ടിവിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ചാണ് കവിതയെ പാർട്ടിയിൽ നിന്ന് പുറത്താക്കുന്നതെന്നാണ് വിശദീകരണം. ''പാർട്ടി എംഎൽസിയായ...

മലപ്പുറത്ത് സ്‌കൂളിൽ ആർഎസ്എസ് ഗണഗീതം പാടി കുട്ടികൾ; പ്രതിഷേധം

തിരൂർ: മലപ്പുറം തിരൂരിൽ സ്‌കൂളിൽ കുട്ടികൾ ആർഎസ്എസ് ഗണഗീതം പാടിയതിൽ പ്രതിഷേധം ശക്‌തമാകുന്നു. തിരൂർ ആലത്തിയൂർ കെഎച്ച്എംഎച്ച്എസ് സ്‌കൂളിലാണ് ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിന് കുട്ടികൾ ഗണഗീതം പാടിയത്. എന്നാൽ, കുട്ടികൾ പാടാൻ തീരുമാനിച്ച ഗാനങ്ങൾ മുൻകൂട്ടി...

കേരള യൂണിവേഴ്‌സിറ്റി; രജിസ്‌ട്രാർ ഇൻ ചാർജ് സ്‌ഥാനത്ത്‌ നിന്ന് മിനി കാപ്പനെ മാറ്റി

തിരുവനന്തപുരം: കേരള യൂണിവേഴ്‌സിറ്റി രജിസ്‌ട്രാർ ഇൻ ചാർജ് സ്‌ഥാനത്ത്‌ നിന്ന് മിനി കാപ്പനെ മാറ്റി. ഇന്ന് ചേർന്ന സിൻഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം. ഇടതു അംഗങ്ങളുടെ ആവശ്യം സിൻഡിക്കേറ്റ് അംഗീകരിക്കുകയായിരുന്നു. കാര്യവട്ടം ക്യാംപസ് ജോയിന്റ്...

ആധാറിനെ പൗരത്വം തെളിയിക്കുന്ന രേഖയായി കണക്കാക്കാനാകില്ല; സുപ്രീം കോടതി

ന്യൂഡെൽഹി: പൗരത്വം തെളിയിക്കുന്നതിനുള്ള മതിയായ രേഖയായി ആധാർ കാർഡ് പരിഗണിക്കാനാകില്ലെന്ന് വീണ്ടും സുപ്രീം കോടതി. നിയമം അനുശാസിക്കുന്നതിനും അപ്പുറത്തേക്കുള്ള പദവിയിലേക്ക് ആധാർ കാർഡിനെ ഉയർത്താനാകില്ലെന്നും സുപ്രീം കോടതി വ്യക്‌തമാക്കി. ഇതോടെ, ബിഹാറിൽ തീവ്ര വോട്ടർപട്ടിക...
- Advertisement -