സ്‌കൂളിൽ ചുരിദാർ ധരിച്ചെത്തി; പ്രധാനാധ്യാപികയെ തടഞ്ഞ് സെക്യൂരിറ്റി, ഗേറ്റ് പൂട്ടി
കൊല്ലം: ചുരിദാർ ധരിച്ചെത്തിയ പ്രധാനാധ്യാപികയെ സ്‌കൂളിൽ പ്രവേശിപ്പിച്ചില്ലെന്ന് പരാതി. കൊട്ടാരക്കര നടുവത്തൂർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്‌കൂളിലെ പ്രധാനാധ്യാപിക സിന്ധു എസ്. നായരാണ് പരാതി നൽകിയത്. സെക്യൂരിറ്റി അധ്യാപികയെ തടഞ്ഞ് ഗേറ്റ് പൂട്ടുകയായിരുന്നു.
തുടർന്ന്...
എട്ടുമാസത്തെ ചികിൽസ; അർബുദത്തെ തോൽപ്പിച്ചു, പിന്നാലെ പിഎച്ച്ഡി നേടി സൂര്യകല
അർബുദത്തെ തോൽപ്പിച്ച് ജീവിതത്തിൽ വിജയഗാഥ തീർത്തിരിക്കുകയാണ് കഞ്ചിക്കോട് സ്വദേശിനിയായ സൂര്യകല (51). കോളേജ് അധ്യാപികയായ സൂര്യകല അർബുദത്തെ തോൽപ്പിക്കുക മാത്രമല്ല, അതേക്കുറിച്ച് ഗവേഷണം നടത്തി ഡോക്‌ടറേറ്റ് നേടിയെടുക്കുക കൂടി ചെയ്‌തിരിക്കുകയാണ്.
കാൻസർ ഭേദമായവർക്ക് സഹതാപമല്ല,...
കുത്തിവെപ്പ് എടുത്തിട്ടും മരണം; രാജ്യത്ത് വ്യാജ പേവിഷ വാക്‌സിൻ വ്യാപകം, ഇടപെട്ട് കേന്ദ്രം
ന്യൂഡെൽഹി: രാജ്യത്ത് വ്യാജ പേവിഷ വാക്‌സിൻ പ്രചരിക്കുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ സ്‌ഥിരീകരണം. ആന്റിറേബീസ് വാക്‌സിൻ എടുത്തിട്ടും പേവിഷബാധയേറ്റുള്ള മരണങ്ങൾ കേരളത്തിൽ ഉൾപ്പടെ വിവാദമായ പശ്‌ചാത്തലത്തിലാണ് മന്ത്രാലയത്തിന്റെ വിശദീകരണം.
റേബീസ് വാക്‌സിനെതിരെ ആരോപണം ഉയർന്നതിനെ...
കെഎസ്ആർടിസി ‘രഹസ്യം’ പറഞ്ഞ് ഗണേഷ് കുമാർ; പരസ്യമായി തിരുത്തി മുഖ്യമന്ത്രി
തിരുവനന്തപുരം: കെഎസ്ആർടിസി-പ്രൈവറ്റ് ബസുമായി ബന്ധപ്പെട്ട ഗതാഗത മന്ത്രി കെബി. ഗണേഷ് കുമാറിന്റെ പ്രസ്‌താവനയെ നിയമസഭയിൽ പരസ്യമായി തിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രൈവറ്റ് ബസുകളോട് മൽസരിക്കേണ്ടെന്ന് കെഎസ്ആർടിസിക്ക് നിർദ്ദേശം നൽകിയെന്ന ഗണേഷ് കുമാറിന്റെ...
അജിത് ഡോവൽ സൗദിയിൽ; തന്ത്രപ്രധാന കൂടിക്കാഴ്‌ചകൾ
ന്യൂഡെൽഹി: ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് (എൻഎസ്എ) അജിത് ഡോവൽ ചൊവ്വാഴ്‌ച സൗദിയിലെത്തി. പശ്‌ചിമേഷ്യൻ രാജ്യങ്ങളുമായുള്ള ബന്ധം കൂടുതൽ ദൃഢമാകുന്ന സാഹചര്യത്തിലാണ് സന്ദർശനം. മേഖലയിൽ ഗാസ സമാധാന പദ്ധതി നിർണായക ഘട്ടത്തിലെത്തി നിൽക്കുമ്പോൾ ഡോവലിന്റെ...
നിക്ഷേപകർ പിൻമാറി, റോയ് മാസങ്ങളായി കടുത്ത സമ്മർദ്ദത്തിൽ; രേഖകൾ കണ്ടെത്തി
ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സിജെ. റോയ് ആറുമാസമായി കടുത്ത മാനസിക സമ്മർദ്ദത്തിലാണെന്ന് തെളിയിക്കുന്ന രേഖകൾ അന്വേഷണ സംഘം കണ്ടെത്തി. കേന്ദ്ര ഏജൻസികളുടെ വലയിൽ റോയ് കുടുങ്ങുമെന്ന് സംശയിച്ച് ചില നിക്ഷേപകർ പണം...
ജനകീയ പ്രക്ഷോഭത്തിന്റെ വിജയം; ആരിക്കാടി ടോൾ പ്ളാസയ്‌ക്ക് ഒടുവിൽ പൂട്ട്
കുമ്പള: ദേശീയപാത തലപ്പാടി-ചെർക്കള റീച്ചിലെ ആരിക്കാടി ടോൾ പ്ളാസയുടെ പ്രവർത്തനം അവസാനിപ്പിക്കാനുള്ള കേന്ദ്ര തീരുമാനം ജനകീയ പ്രക്ഷോഭത്തിന്റെ വിജയം. ടോൾ പ്ളാസയുമായി ബന്ധപ്പെട്ട് ജനകീയ പ്രതിഷേധം ശക്‌തമാവുകയും നിയമപോരാട്ടവുമായി ടോൾപ്ളാസ വിരുദ്ധസമിതി ഹൈക്കോടതിയെ...
അജിത് ഡോവൽ തിരുവനന്തപുരത്ത് എത്തി; പിഎസ്എൽവി പരാജയത്തിൽ അന്വേഷണം?
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന് മുൻപ് ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ തിരുവനന്തപുരത്ത് എത്തിയിരുന്നുവെന്ന് റിപ്പോർട്. പ്രത്യേക വിമാനത്തിൽ എത്തിയ ഡോവൽ രണ്ടുദിവസം തിരുവനന്തപുരത്ത് ഉണ്ടായിരുന്നു.
പിഎസ്എൽവിയുടെ തുടർ പരാജയങ്ങളെ കുറിച്ച് അന്വേഷിക്കാൻ...







































