Thu, Feb 12, 2026
29 C
Dubai

കാക്കൂരിൽ സ്വകാര്യ ബസും പിക്കപ്പും കൂട്ടിയിടിച്ച് നിരവധിപ്പേർക്ക് പരിക്ക്

കോഴിക്കോട്: കാക്കൂരിൽ സ്വകാര്യ ബസും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് അപകടം. നിരവധിപ്പേർക്ക് പരിക്കേറ്റു. തിങ്കളാഴ്‌ച ഉച്ചയ്‌ക്ക് രണ്ടരമണിയോടെയാണ് അപകടം നടന്നത്. ലോറിയുടെ മുൻഭാഗവും ബസിന്റെ ഒരുവശവും പൂർണമായും തകർന്നു. ബാലുശ്ശേരിക്ക് വരികയിരുന്ന ബസും എതിർദിശയിൽ...

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; റെയിൽവേ ടിക്കറ്റ് നിരക്ക് നാളെമുതൽ വർധിക്കും

ന്യൂഡെൽഹി: റെയിൽവേ ടിക്കറ്റ് നിരക്ക് നാളെമുതൽ വർധിക്കും. വർഷങ്ങളുടെ ഇടവേളക്ക് ശേഷമാണ് ടിക്കറ്റ് നിരക്കിൽ വർധനവുണ്ടായിരിക്കുന്നത്. എസി കോച്ചിന് കിലോമീറ്ററിന് രണ്ടുപൈസയും സെക്കൻഡ് ക്ളാസ് ടിക്കറ്റുകൾക്ക് ഒരു പൈസയുമാണ് വർധിക്കുക. വന്ദേഭാരത് ഉൾപ്പടെ...

ഗവർണറുടെ സുരക്ഷ; പോലീസ് ഉദ്യോഗസ്‌ഥരുടെ പട്ടിക റദ്ദാക്കി സർക്കാർ, പോര് മുറുകും

തിരുവനന്തപുരം: ഗവർണർ-സർക്കാർ പോര് മുറുകും. ഗവർണർ രാജേന്ദ്ര അർലേക്കറുടെ സുരക്ഷയ്‌ക്കായി രാജ്ഭവൻ ആവശ്യപ്പെട്ട പോലീസ് ഉദ്യോഗസ്‌ഥരുടെ പട്ടിക സർക്കാർ വെട്ടി. സുരക്ഷയ്‌ക്ക്‌ നിയോഗിച്ച ആറ് പോലീസുകാരെയാണ് ഒഴിവാക്കിയത്. നിയമന ഉത്തരവ് ഇറങ്ങി 24...

നുഴഞ്ഞുകയറ്റ ശ്രമം; പാക്ക് പൗരനെ പിടികൂടി സൈന്യം, ഭീകരവാദികളുടെ വഴികാട്ടി

ശ്രീനഗർ: ജമ്മു കശ്‌മീരിൽ നിയന്ത്രണരേഖ വഴി നുഴഞ്ഞുകയറാൻ ശ്രമിച്ച പാക്ക് പൗരനെ സൈന്യം പിടികൂടി. ഭീകരവാദികൾക്ക് വഴികാട്ടിയായി പ്രവർത്തിക്കുന്ന ആളിനെയാണ് പിടികൂടിയത്. ജെയ്‌ഷെ മുഹമ്മദ് ഭീകരവാദികളെ കശ്‌മീരിലേക്ക് കടക്കാൻ സഹായിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്....

പുതിയ രൂപത്തിൽ ‘ആനവണ്ടി’ എത്തുന്നു; ഉടൻ നിരത്തിലിറങ്ങും

കോട്ടയം: ആറുവർഷത്തെ ഇടവേളയ്‌ക്ക് ശേഷം സംസ്‌ഥാനത്തെ നിരത്തുകളിൽ പുതിയ കെഎസ്ആർടിസി ബസുകൾ വരുന്നു. പുതിയ രൂപത്തിലുള്ള ബസുകൾ ഉടൻ നിരത്തിലിറങ്ങുമെന്നാണ് വിവരം. നാളിതുവരെ കണ്ട കെഎസ്ആർടിസികളുടെ ഡിസൈനിൽ നിന്ന് വേറിട്ട രൂപത്തിലാണ് പുതിയ...

തെലങ്കാനയിൽ കെമിക്കൽ ഫാക്‌ടറിയിൽ പൊട്ടിത്തെറി; 10 മരണം, നിരവധിപ്പേർക്ക് പരിക്ക്

ഹൈദരാബാദ്: തെലങ്കാനയിൽ കെമിക്കൽ ഫാക്‌ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ തൊഴിലാളികളായ പത്തുപേർ മരിച്ചു. 26 തൊഴിലാളികൾക്ക് പരിക്കേറ്റു. സങ്കറെഡ്‌ഡി ജില്ലയിലെ പസമൈലാരത്ത് പ്രവർത്തിക്കുന്ന സിഗാച്ചി ഫാർമസ്യൂട്ടിക്കൽ കമ്പനിയിലാണ് പൊട്ടിത്തെറി ഉണ്ടായത്. ഫാക്‌ടറിക്കുള്ളിലെ റിയാക്‌ടർ പൊട്ടിത്തെറിച്ചാണ് അപകടം. തിങ്കളാഴ്‌ച...

ഭാരതാംബ വിവാദം; രജിസ്‌ട്രാർ ബാഹ്യ സമ്മർദ്ദത്തിന് വഴങ്ങിയെന്ന് വിസിയുടെ റിപ്പോർട്

തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റ് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ ഭാരതാംബയുടെ ചിത്രം വെച്ചതിന് പിന്നാലെ ഉടലെടുത്ത സംഘർഷവുമായി ബന്ധപ്പെട്ട റിപ്പോർട്ടിൽ രജിസ്‌ട്രാറെ കുറ്റപ്പെടുത്തി വൈസ് ചാൻസലർ. രജിസ്‌ട്രാർ ബാഹ്യ സമ്മർദ്ദത്തിന് വഴങ്ങിയെന്നാണ് വൈസ്...

ഈരാറ്റുപേട്ടയിൽ ദമ്പതികൾ മരിച്ച നിലയിൽ; സമീപത്ത് സിറിഞ്ച്

കോട്ടയം: ഈരാറ്റുപേട്ട പനയ്‌ക്കപാലത്ത് വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. രാമപുരം കൂടപ്പലം രാധാഭവനിൽ വിഷ്‌ണു, ഭാര്യ രശ്‌മി എന്നിവരെയാണ് തിങ്കളാഴ്‌ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഈരാറ്റുപേട്ട സൺറൈസ് ആശുപത്രിയിലെ നഴ്‌സിങ് സൂപ്രണ്ടായിരുന്നു...
- Advertisement -