കുടിയേറ്റ കർഷകർക്ക് വേണ്ടിയുള്ള തന്റെ നിർദ്ദേശം യുഡിഎഫ് പരിഗണിച്ചില്ല; പിവി അൻവർ
മലപ്പുറം: നിലമ്പൂരിൽ യുഡിഎഫ് സ്‌ഥാനാർഥിയായി ആര്യാടൻ ഷൗക്കത്തിനെ പ്രഖ്യാപിച്ചതിൽ എതിർപ്പ് തുടർന്ന് പിവി അൻവർ. കുടിയേറ്റ കർഷകർക്ക് വേണ്ടിയുള്ള തന്റെ നിർദ്ദേശം യുഡിഎഫ് പരിഗണിച്ചില്ലെന്ന് പിവി അൻവർ വ്യക്‌തമാക്കി. ആര്യാടൻ ഷൗക്കത്തിനോട് വ്യക്‌തിപരമായ...
അടുത്ത അഞ്ചുദിവസം ശക്‌തമായ കാറ്റും മഴയും; വിവിധ ജില്ലകളിൽ നാളെയും അവധി
തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്‌തമായ കാറ്റും മഴയും ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മാറാത്തവാഡക്ക് മുകളിലായി ന്യൂനമർദ്ദം സ്‌ഥിതി ചെയ്യുന്നുണ്ട്. നാളെയോടെ മധ്യ പടിഞ്ഞാറൻ- വടക്കൻ ബംഗാൾ ഉൾക്കടലിന് മുകളിലായി...
നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് യുഡിഎഫ് സ്‌ഥാനാർഥി; അൻവറിന്റെ എതിർപ്പ് തള്ളി കെപിസിസി
മലപ്പുറം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരിൽ സ്‌ഥാനാർഥിയെ പ്രഖ്യാപിച്ച് യുഡിഎഫ്. ആര്യാടൻ ഷൗക്കത്താണ് സ്‌ഥാനാർഥി. കൊച്ചിയിൽ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്റെ നേതൃത്വത്തിൽ നേതാക്കളുടെ നിർണായക യോഗം ചേർന്നാണ് സ്‌ഥാനാർഥിയെ തീരുമാനിച്ചത്. വൈകീട്ട് അഞ്ചുമണിയോടെ...
PCWF ലഹരിവിരുദ്ധ കാംപയിൻ മെയ് 28ന് ആരംഭിക്കും
മലപ്പുറം: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (പിസിഡബ്‌ള്യുഎഫ്) നേതൃത്വം നൽകുന്ന ലഹരിവിരുദ്ധ കാംപയിൻ ഈ മാസം 28ന് ആരംഭിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഒരുമാസത്തോളം നീണ്ടു നിൽക്കുന്നതാണ് കാംപയിൻ.
വർഡ്‌തല ജാഗ്രതാ സമിതികളുടെ രൂപീകരണത്തിന്...
അബ്‌ദുൽ റഹീമിന് 20 വർഷം തടവ് ശിക്ഷ; ഒരുവർഷത്തിനകം മോചനം
റിയാദ്: വധശിക്ഷക്ക് വിധിക്കപ്പെട്ട് സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന ഫറോക്ക് കോടമ്പുഴ സ്വദേശി അബ്‌ദുൽ റഹീമിന്റെ മോചനകാര്യത്തിൽ നിർണായക വിധി. പൊതുഅവകാശ നിയമപ്രകാരം 20 വർഷത്തെ തടവിന് കോടതി ശിക്ഷ വിധിച്ചു. നിലവിൽ...
സിപിഎമ്മും നേതാക്കളും പ്രതികൾ; കരുവന്നൂർ കേസിൽ അന്തിമ കുറ്റപത്രം സമർപ്പിച്ചു
കൊച്ചി: കരുവന്നൂർ ബാങ്ക് വായ്‌പാ തട്ടിപ്പ് കേസിൽ അന്തിമ കുറ്റപത്രം സമർപ്പിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. സിപിഎമ്മിനെയും പാർട്ടിയുടെ മൂന്ന് മുൻ ജില്ലാ സെക്രട്ടറിമാരെയും പ്രതികളാക്കിയാണ് കുറ്റപത്രം. സിപിഎം തൃശൂർ മുൻ ജില്ലാ സെക്രട്ടറി...
മേഘയുടെ മരണം; മുൻകൂർ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി, സുകാന്ത് കീഴടങ്ങി
തിരുവനന്തപുരം: രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷൻ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്‌ഥയായ മേഘയുടെ (25) മരണവുമായി ബന്ധപ്പെട്ട കേസിലെ കുറ്റാരോപിതനായ സുഹൃത്തും സഹപ്രവർത്തകനുമായ സുകാന്ത് സുരേഷ് കീഴടങ്ങി. കൊച്ചി ഡിസിപി ഓഫീസിൽ എത്തിയാണ് സുകാന്ത് കീഴടങ്ങിയത്.
സുകാന്തിന്റെ...
ഒമ്പതുവയസുകാരി ദിലീഷിനൊപ്പം; വനമേഖലയിൽ നിന്ന് ഇരുവരെയും കണ്ടെത്തി
വയനാട്: തിരുനെല്ലിയിൽ നിന്ന് കാണാതായ ഒമ്പതുവയസുകാരിയെ കണ്ടെത്തി. യുവതിയെ കൊലപ്പെടുത്തി കുട്ടിയുമായി കടന്നുകളഞ്ഞ ദിലീഷിനെയും കണ്ടെത്തി. കൊലപാതകമുണ്ടായ സ്‌ഥലത്തിന് സമീപത്തെ വനമേഖലയിൽ നിന്നാണ് കുട്ടിയുമൊത്ത് ഇയാളെ കണ്ടെത്തിയത്. ഇരുവർക്കുമായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിരുന്നു.
എടയൂർക്കുന്ന്...









































