‘വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കി നൽകി’; കുറ്റം സമ്മതിച്ച് അക്ഷയ സെന്റർ ജീവനക്കാരി
പത്തനംതിട്ട: നീറ്റ് പരീക്ഷയ്‌ക്ക് വ്യാജ സർട്ടിഫിക്കറ്റുമായി വിദ്യാർഥിയെത്തിയ സംഭവത്തിൽ അക്ഷയ സെന്റർ ജീവനക്കാരി കസ്‌റ്റഡിയിൽ. നെയ്യാറ്റിൻകര സ്വദേശിയായ ഗ്രീഷ്‌മ കുറ്റം സമ്മതിച്ചതായാണ് വിവരം. പത്തനംതിട്ട പോലീസ് ഇവരെ ചോദ്യം ചെയ്യുകയാണ്.
വിദ്യാർഥിയുടെ അമ്മ നീറ്റിന്...
ആശാപ്രവർത്തകരുടെ രാപ്പകൽ സമര യാത്രയ്‌ക്ക് ഇന്ന് തുടക്കം
തിരുവനന്തപുരം: ആശാപ്രവർത്തകരുടെ രാപ്പകൽ സമര യാത്രയ്‌ക്ക് ഇന്ന് തുടക്കം. കാസർഗോഡ് നിന്ന് ആരംഭിച്ച് ജൂൺ 17ന് തിരുവനന്തപുരത്ത് മഹാറാലിയോടെ അവസാനിക്കുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.
45 ദിവസം നീണ്ടുനിൽക്കുന്ന സമരജാഥ സാമൂഹിക പ്രവർത്തകൻ ഡോ....
കുത്തിവെപ്പ് എടുത്തിട്ടും പേവിഷബാധ; ഏഴുവയസുകാരിക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: പേവിഷബാധ സ്‌ഥിരീകരിച്ച ഏഴുവയസുകാരി ചികിൽസയിലിരിക്കെ മരിച്ചു. പത്തനാപുരം കുന്നിക്കോട് കിണറ്റിൻകര ജാസ്‌മിൻ മൻസിലിൽ നിയ ഫൈസലാണ് മരിച്ചത്. തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിൽസയിൽ ആയിരുന്നു. തെരുവുനായ കടിച്ചതിന് ആദ്യ...
ഹൂതി ആക്രമണം; ടെൽ അവീവിലേക്കുള്ള സർവീസുകൾ റദ്ദാക്കി വിമാനക്കമ്പനികൾ
ടെൽ അവീവ്: ടെൽ അവീവിലേക്കുള്ള സർവീസുകൾ നിർത്തിവെച്ച് വിമാനക്കമ്പനികൾ. ഇസ്രയേൽ വിമാനത്താവളത്തിൽ ഹൂതി വിമതർ മിസൈലാക്രമണം നടത്തിയതിന് പിന്നാലെയാണ് നടപടി. ഇസ്രയേലിലേക്കുള്ള സർവീസുകൾ എയർ ഇന്ത്യ രണ്ടു ദിവസത്തേക്ക് നിർത്തിവെച്ചു. മേയ് ആറുവരെയാണ്...
നീറ്റ് പരീക്ഷയിൽ ആൾമാറാട്ട ശ്രമം? പത്തനംതിട്ടയിൽ വിദ്യാർഥിയെ ചോദ്യം ചെയ്യുന്നു
പത്തനംതിട്ട: നീറ്റ് പരീക്ഷയിൽ ആൾമാറാട്ട ശ്രമം നടന്നതായി സംശയം. വിദ്യാർഥി വ്യാജ ഹാൾ ടിക്കറ്റുമായി എത്തിയെന്നാണ് സംശയം. പത്തനംതിട്ട തൈക്കാട് സ്‌കൂളിലെ പരീക്ഷാ ഹാളിലാണ് സംഭവം. തിരുവനന്തപുരം പാറശ്ശാല സ്വദേശിയായ വിദ്യാർഥിയെ പോലീസ്...
രാഷ്‌ട്രപതി 18ന് കേരളത്തിൽ; ശബരിമല ദർശനം നടത്തും
തിരുവനന്തപുരം: രാഷ്‌ട്രപതി ദ്രൗപതി മുർമു ഈ മാസം 18ന് കേരളത്തിലെത്തും. ശബരിമല ദർശനത്തിനായാണ് എത്തുന്നത്. 18,19 തീയതികളിൽ രാഷ്‌ട്രപതി കേരളത്തിലുണ്ടാകും. കോട്ടയം കുമരകത്തായിരിക്കും രാഷ്‌ട്രപതി താമസിക്കുകയെന്നാണ് റിപ്പോർട്.
രാഷ്‌ട്രപതിയുടെ സന്ദർശനത്തിന് വേണ്ട സൗകര്യങ്ങളൊരുക്കാൻ സംസ്‌ഥാന...
പഹൽഗാം ഭീകരാക്രമണം; പ്രദേശവാസിയായ വ്യാപാരി കസ്‌റ്റഡിയിൽ, ചോദ്യം ചെയ്യുന്നു
ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിന് 15 ദിവസം മുൻപ് പ്രദേശത്ത് കട ആരംഭിച്ച പ്രദേശവാസിയെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കസ്‌റ്റഡിയിലെടുത്തു. സംഭവ ദിവസം ഇയാൾ കട തുറന്നിരുന്നില്ല. ഇയാളെ എൻഐഎയും മറ്റു കേന്ദ്ര...
തിരുവാവൂരിൽ വാനും ബസും കൂട്ടിയിടിച്ച് അപകടം; നാല് മലയാളികൾ മരിച്ചു
ചെന്നൈ: തിരുവാവൂരിൽ വാനും ബസും കൂട്ടിയിടിച്ച് മലയാളികളായ നാലുപേർ മരിച്ചു. വാനിൽ യാത്ര ചെയ്‌തിരുന്ന തിരുവനന്തപുരം സ്വദേശികളായ രജിനാഥ്, രാജേഷ്, സജിത്ത്, രാഹുൽ എന്നിവരാണ് മരിച്ചത്.
കാഞ്ഞിരംകുളം സ്വദേശി റജീനാഥ്, തിരുവനന്തപുരം നെല്ലിമൂട് സ്വദേശികളായ...









































